Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:40 pm

Menu

Published on August 13, 2016 at 1:18 pm

എന്താണ് ജിവിതത്തില്‍ സംഭവിച്ചത്…?ദിവ്യാ ഉണ്ണി പറയുന്നു…

divya-unni-heading-for-divorce

ഭര്‍ത്താവ് സുധീറില്‍ നിന്നും വേര്‍പിരിഞ്ഞതിനുള്ള കാരണം തുറന്നുപറഞ്ഞ് ദിവ്യാ ഉണ്ണി. ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി പറയുന്നു. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യാ ഉണ്ണി മനസ് തുറന്നത്.

കൂട്ടുകാരോടു വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയവേര്‍പിരിയല്‍േനരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള വേര്‍പിരിയല്‍. ആരും തളര്‍ന്നുപോകും. പക്ഷേ, എനിക്കു തിരിച്ചുവരണമായിരുന്നു…” അടുത്തിടെ ഒരു ചാനലിലെ പരിപാടിയില്‍ താന്‍ അമേരിക്കന്‍ വാസം അവസാനിപ്പിക്കുന്നതായും ഇനി സിനിമയില്‍ സജീവമാകുന്നതായും ദിവ്യാ ഉണ്ണി പറഞ്ഞിരുന്നു. എന്നാല്‍ വിവാഹമോചനത്തിന്റെ സൂചനകളൊന്നും നല്‍കിയിരുന്നില്ല.

കൊച്ചി സ്വദേശിയായ ദിവ്യാ ഉണ്ണി ബാലതാരമായാണ് സിനിമയില്‍ എത്തിയത്. ദിലീപ് നായകനായ കല്യാണസൗഗന്ധികത്തിലാണ് ദിവ്യ ആദ്യമായി നായികയാകുന്നത്. പ്രണയവര്‍ണങ്ങള്‍, ചുരം,ഫ്രണ്ട്‌സ്, ആകാശഗംഗ, ഉസ്താദ്, വര്‍ണ്ണപ്പകിട്ട് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ ദിവ്യാ ഉണ്ണിയായിരുന്നു നായിക.മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായ അറുപതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ദിവ്യാ ഉണ്ണി അവസാനമായി അഭിനയിച്ചത് 2013ല്‍ പുറത്തിറങ്ങിയ മുസാഫിര്‍ എന്ന ചിത്രത്തിലാണ്. അതിഥി വേഷത്തിലാണ് ചിത്രത്തില്‍ ദിവ്യയെത്തിയത്.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം…

ഞാനൊരു തൊട്ടാവാടിയാണ് ചെറിയ കാര്യങ്ങള്‍ മതി എന്റെ കണ്ണുനിറയ്ക്കാന്‍. ”കൂട്ടുകാരോടു വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയേവര്‍പിരിയല്‍േനരിടേണ്ടി വന്നത്. ജീവിതാവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള േവര്‍പിരിയല്‍. ആരും തളര്‍ന്നുപോകും. പക്ഷേ, എനിക്കു തിരിച്ചുവരണമായിരുന്നു.. എന്റെ തളര്‍ച്ച എന്നെ ഇഷ്ടപ്പെടുന്ന ഒരുപാടു പേരെ തളര്‍ത്തുമെന്ന് ഞാനോര്‍ത്തു. മനസിനോടു പറഞ്ഞു കൊണ്ടിരുന്നു. ഇല്ല തളരില്ല.

മറക്കാനാഗ്രഹിക്കുന്ന എത്രയോ കാര്യങ്ങള്‍ ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാവും. ഇപ്പോള്‍ കുട്ടികളും സിനിമയിലേക്ക് ഉള്ള തിരിച്ചു വരവുമൊക്കെയാണ് മനസിലുള്ളത്. ഒരു രഹസ്യം പറയാം ഞാന്‍ വീണ്ടും കോളേജില്‍ ചേര്‍ന്നു. അമേരിക്കയിലല്ല. നാട്ടില്‍ തന്നെ. എറണാകുളം സെന്റ്‌തെരേസാസില്‍ ഭരതനാട്യം പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സിനാണ് ചേര്‍ന്നത്. ക്ലാസ് തുടങ്ങി. ജീവിതത്തില്‍ സങ്കടം വരുമ്പോള്‍ സന്തോഷം കൂടി തരുമെന്ന് പറയാറില്ലേ. അഞ്ചു വര്‍ഷം പഠിച്ച കോളേജില്‍ തന്നെ തിരികെ പോകുന്നതിന്റെ സന്തോഷമുണ്ട്. പഴയ ജീവിതം കൂടി തിരിച്ചു പിടിക്കണം.
മക്കളുടെ സൗകര്യം കൂടി നോക്കിയിട്ടു വേണം യാത്രകളുടെ ഷെഡ്യൂളുകള്‍ തീരുമാനിക്കാന്‍. അവരാണല്ലോ എന്റെ ജീവിതം നിയന്ത്രിക്കുന്നത്. മുമ്പ് വര്‍ഷത്തില്‍ ഒരു തവണമാത്രമാണ് നാട്ടില്‍ വന്നിരുന്നത്. പന്ത്രണ്ട് വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്നു. കുറേ കാര്യങ്ങളില്‍ കമ്മിറ്റഡ് ആണ്. അഞ്ചും ആറും ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ അരികില്‍ ഡാന്‍സ് പഠിക്കാന്‍ വന്നവരില്‍ പലരും വിവാഹം ക്ഷണിച്ചു തുടങ്ങി. പിന്നെ ഞാന്‍ പഠിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ മക്കള്‍ അത് കാര്യമായി എടുത്തില്ല. ഒരേസമയം ടീച്ചറും അമ്മയും ആകാന്‍ തന്നെ പാടാണ്. അപ്പോഴാണ് അമ്മയും ടീച്ചറും വിദ്യാര്‍ത്ഥിയുമാകാനുള്ള എന്റെ പുറപ്പാട്.

വിവാഹ ശേഷം അഭിനയിക്കുകയില്ലെന്നു പറഞ്ഞിരുന്നില്ല. നല്ല റോളുകളാണെങ്കില്‍ തീര്‍ച്ചയായും നല്ല കഥാപാത്രങ്ങളാണെങ്കില്‍ സിനിമയിലേക്ക് തിരിച്ചുവരും. കല്യാണ ശേഷവും ഞാന്‍ സീരിയല്‍ ചെയ്തിരുന്നു. കമലദളം പോലൊരു സിനിമ ചെയ്യണം എന്ന് വളരെ അധികം ആഗ്രഹമുണ്ട്. മഞ്ജു ചേച്ചി സിനിമയിലേക്ക് തിരിച്ചു വന്നതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. ചേച്ചി പെട്ടന്ന് ഡാന്‍സൊക്കെ നിര്‍ത്തിയപ്പോള്‍ ഒരു പാട് വിഷമം തോന്നിയിരുന്നു. വര്‍ഷങ്ങള്ള്‍ക്ക് ശേഷം സ്‌റ്റേജില്‍ നൃത്തം ചെയ്തു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News