Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ദിവ്യ ഉണ്ണിയുടെ വിവാഹ മോചന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇപ്പോള്‍ സോഷ്യല്‍ മീഡിയിയലെ പ്രധാന ചര്‍ച്ചാ വിഷയം. ഭര്‍ത്താവ് ഡോ. സുധീര്‍ ശേഖറുമായുള്ള ഈഗോ ക്ലാഷുകളാണ് ദിവ്യാ ഉണ്ണിയുടെ വിവാഹമോചനത്തിന് കാരണം ആയതെന്നാണ് റിപ്പോര്‍ട്ട്. നടി ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ്.അതിനിടയിലാണ് ഒരു പഴയ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്അന്തരിച്ച നടൻ കലാഭവൻ മണിയെ ദിവ്യാ ഉണ്ണി വര്‍ഷങ്ങള്‍ക്ക് മുമ്പ് അപമാനിയ്ക്കുകയും വേദനിപ്പിയ്ക്കുകയും ചെയ്ത ഒരു സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുകയാണ്. മണിയ്‌ക്കൊപ്പം ഒരു സീനില്‍ അഭിനയിയ്ക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടപ്പോള്‍ ‘ഈ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല’ എന്നു പറഞ്ഞ് മണിയെ ദിവ്യ ഉണ്ണി അപമാനിച്ചു എന്നാണ് പ്രചരിയ്ക്കുന്ന പോസ്റ്റ്. സ്മാര്‍ട് പിക്‌സ് മീഡിയ എന്ന ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ ഇത് ഷെയര്‍ ചെയ്തിരിയ്ക്കുന്നത്.
സ്മാര്‍ട് പിക്‌സ് മീഡിയയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം.…
കലാഭവന്‍മണി സിനിമയില്‍ വന്ന സമയം… വിനയന്റെ ഒരു ഫിലിമില്‍ ദിലീപിനോടൊപ്പം മണി അഭിനയിക്കുന്നു.. നായിക പുതു മുഖം… നായികയുടെ മുറച്ചെറുക്കനായി മണി… ആ സിനിമയില്‍ ഒരു സ്വപ്ന ഗാനരംഗത്തു മണി തന്റെ മുറപ്പെണ്ണുമായി ഉള്ള പ്രണയരംഗം ഉണ്ട്.. പക്ഷെ ആ സീന്‍ എടുക്കാന്‍ നേരം നായിക നടി പറഞ്ഞു ‘ഈ കറുമ്പന്റെ കൂടെ എനിക്ക് അഭിനയിക്കാന്‍ പറ്റില്ല ‘അന്ന് മണി അനുഭവിച്ച മാനസിക വിഷമത്തെ കുറിച്ച് അദ്ദേഹം പല അഭിമുഖത്തിലും പറഞ്ഞിട്ടുണ്ട് .. പിന്നീട് മലയാളത്തില്‍ അവസരം കുറഞ്ഞപ്പോള്‍ ഈ നടി തമിഴില്‍ അഭിനയിച്ചത് മണിയേക്കാള്‍ കറുത്ത പാര്‍ത്ഥിപന്റെ കൂടെ ആയിരുന്നു… വര്‍ഷങ്ങള്‍ കഴിഞ്ഞു മണി വലിയ നടന്‍ ആയി.. നായകന്‍ ആയി … പല സുന്ദരികളും മണിയുടെ നായിക ആയി .. ലോക സുന്ദരി ഐശ്വര്യ റായ് വരെ മണിയോടൊപ്പം അഭിനയിച്ചു (എന്തിരന്‍)… പക്ഷെ ഈ നടി ഫീല്‍ഡ് ഔട്ട് ആയി.. അമേരിക്കകാരനായ ഒരു വെളുത്തു തുടുത്ത മലയാളിയെ കല്യാണം കഴിച്ചു… ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ നടിയുടെ വിവാഹ മോചന വാര്‍ത്ത ആണ്
‘ഗുണപാഠം …മാനുഷിക ബന്ധങ്ങള്‍ നില നില്‍ക്കുന്നത് തൊലി നിറത്തില്‍ അല്ല …’
–
–
Leave a Reply