Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:20 am

Menu

Published on February 4, 2017 at 12:57 pm

ഇടയ്ക്കിടക്ക് ഫോണ്‍ റിങ് ചെയ്യുന്നതായി തോന്നാറുണ്ടോ ?

do-you-have-phantom-vibration-syndrome

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം ഏറിവരുന്ന സമയമാണിത്, പോകെ പോകെ ഇത് ഒരു അഡിക്ഷനായി മാറാറുമുണ്ട്. ഇത്തരത്തില്‍ ഫോണ്‍ അഡിക്ഷനുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ ഇടയ്ക്കിടെ റിങ് ചെയ്യുകയും വൈബ്രേറ്റ് ചെയ്യുന്നതുമായി തോന്നാറാുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ഫാന്റം റിങ്ങിങ്ങിനെപ്പറ്റി അറിയണം. ടെക്‌നോളജി അഡിക്ഷനുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണിത്.

phantom-vibration-syndrome1

ഫോണ്‍ റിങ്ങ് ചെയ്യാതിരിക്കുന്ന സമയത്തും അത് വൈബ്രേറ്റ് ചെയ്യുന്നുവെന്നും റിങ് ചെയ്യുന്നുവെന്നും തോന്നുന്ന അവസ്ഥയാണ് ഫാന്റം റിങ്ങിങ്ങ്. ഫോണിനെ എപ്പോഴും ആശ്രയിക്കുന്നവര്‍ക്കും ടെക്‌നോളജി അഡിക്ടുകള്‍ക്കും വരാവുന്ന അവസ്ഥയാണിതെന്ന് പഠനം സൂചിപ്പിക്കുന്നു.

അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയിലെ ഡാനിയല്‍ ക്രൂഗറാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. 766 അണ്ടര്‍ഗ്രാജുവേറ്റ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 384 സ്ത്രീകളും 382 പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു.  ‘കംപ്യൂട്ടേഴ്‌സ് ഇന്‍ ഹ്യൂമന്‍ ബിഹേവിയര്‍’ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത്തരം അഡിക്ഷന്‍ ഉള്ളവര്‍ ഉദ്ദീപനത്തോട് വളരെ വേഗം പ്രതികരിക്കുന്നവരായിരിക്കുമെന്ന് പഠനം പറയുന്നു. സ്ത്രീകള്‍ ഫോണിനോട് കൂടുതല്‍ ആശ്രിതത്വം കാണിക്കുന്നതായും പഠനത്തില്‍ വ്യക്തമായി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News