Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:30 pm

Menu

Published on July 7, 2014 at 12:31 pm

രക്തദാനം മൃഗങ്ങളിലും ; നാടൻ പട്ടിയിൽ നിന്നും രക്തം സ്വീകരിച്ച ജർമ്മൻ ഷെപ്പേര്‍ഡ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു

dogs-donate-blood

കൊല്ലം : നാടൻ പട്ടിയിൽ നിന്നും രക്തം സ്വീകരിച്ച ജർമ്മൻ ഷെപ്പേര്‍ഡ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. രക്തത്തിലെ ബാക്ടീരിയ ബാധയെത്തുടര്‍ന്ന് അവശനായ കിട്ടുവിനാണ് ജില്ലാ വെറ്ററിനറി ആസ്പത്രിയില്‍ രക്തദാനം നടത്തിയത്. ക്ഷീണിച്ച് കിടപ്പിലായ കിട്ടുവിനെ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെ വെച്ച് രക്തം പരിശോധിച്ചപ്പോള്‍ പ്ലേറ്റ്‌ലറ്റ് കൗണ്ട് സാധാരണനിലയില്‍നിന്നും എട്ടിലൊന്നായി കുറഞ്ഞിരിക്കുന്നതായി കണ്ടു. പിന്നീട്പ നടന്ന പരിശോധനയിൽ എര്‍ലീഷിയോസിസ് എന്ന രോഗമാണ് കിട്ടുവിനെന്ന് മനസ്സിലായി. പിന്നീട് പെട്ടെന്ന് നില വഷളായതിനെ തുടർന്ന് കിട്ടുവിന് മറ്റൊരു നായയില്‍നിന്ന് രക്തം നല്‍കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.പിന്നീട് ആസ്പത്രിയില്‍ സംരക്ഷിച്ചു വരുന്ന ജെനി എന്ന തെരുവുനായയില്‍നിന്ന് 150 മില്ലി ലിറ്റര്‍ രക്തമെടുത്ത് കിട്ടുവിന് നൽകുകയായിരുന്നു. ഇപ്പോൾ കിട്ടുവിൻറെ നില വളരെ മെച്ചപ്പെട്ടതായും ആഹാരം കഴിച്ചു തുടങ്ങിയാൽ മാത്രമേ പൂർണമായി സുഖം പ്രാപിച്ചു എന്ന് പറയാനാകുകയുള്ളൂ എന്നും ഡോക്ടർമാർ പറഞ്ഞു. മാടന്‍നട ആദിക്കാട് ലക്ഷ്മിനിവാസില്‍ ഉണ്ണിക്കൃഷ്ണൻറെ വളര്‍ത്തുനായയാണ് കിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News