Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:18 am

Menu

Published on January 21, 2017 at 9:36 am

അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേറ്റു

donald-trump-sworn-in-as-45th-and-oldest-us-president

വാഷിങ്ടണ്‍: അമേരിക്കയുടെ 45-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വാഷിങ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങില്‍ യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സാണ് ട്രംപിന് സത്യപ്രതിജ്ഞാ വാക്യം ചൊല്ലിക്കൊടുത്തത്. ആദ്യം വൈസ് പ്രസിഡന്റായി മൈക്ക് പെന്‍സാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതിനു പിന്നാലെയാണ് ട്രംപ് അധികാരമേറ്റത്.

അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്കായിരിക്കും താന്‍ പ്രഥമ പരിഗണന നല്‍കുകയെന്ന് തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. തൊഴിലവസരങ്ങളും, അതിര്‍ത്തിയും, സമ്പത്തും, സ്വപ്നങ്ങളും തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം അതിര്‍ത്തിയെക്കുറിച്ച് ചിന്തിക്കാതെയാണ് അമേരിക്ക മറ്റുരാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ ഇറങ്ങിയത്. വിദേശരാജ്യങ്ങളില്‍ വന്‍തുക ചെലവഴിച്ചതിന്റെ ഫലമായി അമേരിക്കയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കുറവുവന്നുവെന്നും അത്തരം നടപടികളെല്ലാം അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ട്രംപിന്റെ കുടുംബവും പ്രമുഖ നേതാക്കളും ക്യാപിറ്റോള്‍ ഹില്ലിലെത്തിയിരുന്നു.  മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ ട്രംപിനെതിരെ മത്സരിച്ച ഹിലറി ക്ലിന്റനും ചടങ്ങിനെത്തിയിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷം ഹിലറി ക്ലിന്റനുമായി ട്രംപ് മുഖാമുഖം വരുന്ന ആദ്യചടങ്ങാണിത്.

ഏറ്റവും കൂടിയ പ്രായത്തില്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന വ്യക്തിയാണ് ട്രംപ്. യു.എസ് പ്രസിഡന്റുമാരില്‍ ഏറ്റവും ധനികനും ഇദ്ദേഹമാണ്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനിസ് ഗ്രൂപ്പിന്റെ ഉടമയാണ് ട്രംപ്.

Loading...

Leave a Reply

Your email address will not be published.

More News