Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാജിറാവോ മസ്താനിക്ക് ശേഷം സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രമാണ് പദ്മാവതി. ദീപിക പദുക്കോണും ഷാഹിദ് കപൂറുമാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നത്. വില്ലന്റെ വേഷത്തില്‍ രണ്‍വീര്‍ സിങ്ങും എത്തുന്നു. ദീപികയാണ് ടൈറ്റില്‍ റോളിലെത്തുന്നത്. ദീപികയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചിത്രം പദ്മാവതിയിലെ ദീപികയുടേതല്ല എന്ന സ്ഥിരീകരണവുമായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുകയാണ്. ചിത്രത്തിലെ കാസ്റ്റ്ഡിംഗ് ഡയറക്ടര്‍ ശ്രുതി മഹാജന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ദീപികയുടെ സ്‌കെച്ച് പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ അത് തന്റെ ഒഫീഷ്യല്‍ പേജല്ലെന്നും ചിത്രത്തിന് പദ്മാവതിയിലെ ദീപികയുടെ ലുക്കുമായി യാതൊരു ബന്ധമില്ലെന്നും അറിയിച്ച് ശ്രുതി തന്നെയാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. പരമ്പരാഗത വസ്ത്രവും ആഭരണങ്ങളും അണിഞ്ഞ ദീപികയുടെ ചിത്രമാണ് പ്രചരിച്ചത്. നേരത്തെ പദ്മാവതിയിലെ രണ്‍വീറിന്റെ ഫസ്റ്റ് ലുക്ക് ചിത്രം പുറത്തുവന്നിരുന്നു.

ചിത്രത്തിലെ ഗാനരംഗത്തിന്റെ ചിത്രീകരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രാജസ്ഥാനി ഗാനത്തിനൊത്ത് ദീപിക ചുവടുവെക്കും. രാംലീലക്കും ബാജിറാവു മസ്താനിക്കും ശേഷം സഞ്ജയ് ലീലാ ബന്‍സാലി-രണ്‍വീര്‍-ദീപിക ത്രയം ഒന്നിക്കുന്ന ചിത്രമാണ് പദ്മാവതി. രജ്പുട്ട് രാജവംശത്തിന്റെ ചരിത്രം പറയുന്ന ചിത്രത്തില്‍ രാജാ രത്തന്‍ സിങ്ങായി ഷാഹിസും റാണി പദ്മാവതിയായി ദീപികയും എത്തും. ഖില്‍ജി രാജവംശത്തിന്റെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയെയാണ് രണ്‍വീര്‍ അവതരിപ്പിക്കുന്നത്. ബാജിറാവു മസ്താനിക്ക് തിരക്കഥ ഒരുക്കിയ പ്രകാശ് കപാഡിയ തന്നെയാണ് പദ്മാവതിയുടെയും കഥ എഴുതിയിരിക്കുന്നത്. അടുത്ത വര്‍ഷം നവംബറിനാണ് ചിത്രം റിലീസ് ചെയ്യുക.
Leave a Reply