Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയസൂര്യയുടെ മകന്‍ അദ്വൈതിന്റെ എഡിറ്റിങ് വൈഭവം മലയാളികള്‍ മുഴുവന്‍ ആശ്ചര്യത്തോടെ കണ്ടതാണ്. സു സു സുധി വാത്മീകം എന്ന ചിത്രത്തിന്റെ അദ്വൈത് എഡിറ്റ് ചെയ്ത പ്രൊമോ സോങ് ഏറെ ശ്രദ്ധേയമായിരുന്നു.ഇപ്പോഴിതാ മകന്‍ ഡബിള്‍ റോളില്‍ അഭിനയിച്ച് എഡിറ്റ് ചെയ്ത വീഡിയോയും എത്തിയിരിക്കുകയാണ്.മകന്റെ ഡബിള്‍ റോള്‍ വീഡിയോ എന്ന് പറഞ്ഞ് ജയസൂര്യയാണ് വീഡിയോ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ഇവനൊക്കെ ബുദ്ധി കൂടി അവസാനം സംവിധായകനാകുമ്പോള്‍ എന്നെ വച്ച് പടം ചെയ്യാതിരിക്കുമോന്നാ എന്റെ പേടി’ എന്നൊരു കമന്റും പോസ്റ്റിനൊപ്പം കൊടുത്തിട്ടുണ്ട്.
Leave a Reply