Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മോഹലാലിൻറെ പെരുച്ചാഴിയിലെ ‘ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍’ എന്ന ഡയലോഗിനെ വിമര്‍ശിച്ച് പ്രശസ്ത സംവിധായകന്‍ ഡോ. ബിജു രംഗത്ത്. പെരുച്ചാഴിയിലെ സംഭാഷണം ആദിവാസി സമൂഹത്തെ അപമാനിക്കുന്നതാണെന്നാണ് ഫേസ്ബുക്കില്‍ ബിജുവിന്റെ ആരോപണം.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബിജു വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ഏറ്റവും അടുത്ത സുഹൃത്ത് ജഗന്നാഥന്‍, ജഗന്നാഥന്‍ എന്ന് തൊണ്ട പൊട്ടി അനേകം തവണ പേര് വിളിച്ചിട്ടും തിരിഞ്ഞ് നോക്കാതിരിക്കുകയും ഒടുവില്‍ തമ്പുരാന്‍ എന്ന് നീട്ടി വിളിക്കുമ്പോള്‍ മാത്രം തിരിഞ്ഞു നോക്കുകയും ചെയ്യുന്ന കഥാപാത്രമായി അഭിനയിക്കുന്ന ഒരു താരത്തില്‍ നിന്നും ലുലു മാളില്‍ കയറിയ അട്ടപ്പാടികള്‍ എന്ന പ്രയോഗം വരുന്നതില്‍ അതിശയിക്കാനില്ല. ആദിവാസി സമൂഹം ഉള്‍പ്പെടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയെ ഇവര്‍ എങ്ങനെ നോക്കി കാണുന്നു എന്നത് ഇവരുടെ അനേകം സിനിമകളില്‍ നിന്ന് തന്നെ വ്യക്തമല്ലേ … ഇതേ ആളുകള്‍ തന്നെ സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ പറഞ്ഞ് നീട്ടിപ്പിടിച്ച ബ്ലോഗെഴുത്തും, ചാനല്‍ വര്‍ത്തമാനവും, സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരുമായി അവതരിക്കുന്ന ഉടായിപ്പുകളും നമ്മള്‍ തന്നെ കാണേണ്ടി വരുന്നു’ എന്നായിരുന്നു ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
–
Leave a Reply