Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യത്തിന് അത്യുത്തമമായ ഒരു ഭക്ഷണവസ്തുവാണ് പാല്‍. ഇതിനു ഉയര്‍ന്ന പോഷക മൂല്യമുണ്ട്. ശരീരനിര്‍മൃതിക്കാവശ്യമായ മാംസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍, ഊര്‍ജ്ജം നല്‍കുന്ന പാല്‍ കൊഴുപ്പും ലാക്‌റ്റോസും പാലില്‍ അടങ്ങിയിരിക്കുന്നു. പാലിന്‍റെ ഈ ഗുണഗണങ്ങള്‍ പാലിനെ ഗര്‍ഭിണികളായ അമ്മമാര്‍, വളരുന്ന കുട്ടികള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ആരോഗ്യം വീണ്ടെടുക്കുന്നവര്‍, വൈകല്യമുളളവര്‍ എന്നിവര്‍ക്ക് ഒരു ഉത്തമ ആഹാരമാകുന്നു. പാലിന് മരുന്നാകാനും കഴിയും, പ്രത്യേകിച്ചു ചില കൂട്ടുകള്‍ ചേര്‍ക്കുമ്പോള്‍. ഇതില്‍ പൊതുവായി അറിയപ്പെടുന്ന ഒന്നാണ് പാലില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി കുടിയ്ക്കുന്നത്. കോള്‍ഡ്. ചുമ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണിത്. ഇതുപോലെയാണ് പാലില്‍ കുരുമുളകും ഗ്രാമ്പൂവും ചേര്‍ത്തു തിളപ്പിച്ചു കുടിയ്ക്കുന്നത്. ഇതുകൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. പല അസുഖങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമുളള നല്ലൊരു മരുന്നെന്നു പറയാം.എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് നോക്കാം…
മൈഗ്രേന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്. ഓക്‌സിജന്‍ പ്രവാഹം കൂട്ടി തലവേദന കുറയ്ക്കാന്‍ നല്ലൊരു മാര്‍ഗം.
കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണിത്. പ്രത്യേകിച്ചു സ്ഥിരമായി കോള്‍ഡ് വരുന്നവര്‍ക്ക് ഇത് പരീക്ഷിയ്ക്കാം. ഇത് മൂക്കടപ്പു മാറ്റാനും ഏറെ സഹായകമാണ്.
തൊണ്ടവേദന, തൊണ്ടയിലെ അണുബാധ എന്നിവ മാറ്റാന്‍ പാലില്‍ ഈ കൂട്ടുകള്‍ ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ കോള്‍ഡ് വരുന്നതു തടയാനും സാധിയ്ക്കും.
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും ഊര്‍ജപ്രവാഹവും രക്തപ്രവാഹവും വര്‍ദ്ധിപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.
എല്ലുതേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് പാല്‍. ഇതിനൊപ്പം ഗ്രാമ്പൂവും കുരുമുളകും ചേരുമ്പോള്‍ ഗുണം ഇരട്ടിയാകും.
ഈ പാല്‍ ഇളംചൂടോടെ കുടിയ്ക്കൂ, ശരീരത്തിലെ അണുബാധകള്‍ മാറ്റാം, തടയാം. ഇത് നല്ലൊരു മരുന്നിന്റെ ഗുണം കൂടിയാണു നല്‍കുന്നത്.
പാലില്‍ ഹെര്‍ബല്‍ ചേരുവകള്‍ കലരുമ്പോള്‍ ക്യാന്‍സറിനെ തുരത്താനും സാധിയ്ക്കും. ക്യാന്‍സര്‍ വരാതെ തടയാം.
Leave a Reply