Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോഷകഗുണങ്ങൾ നിരവധി ഉൾപ്പെട്ടിട്ടുള്ള ഫലവിഭഗവമാണ് പൈനാപ്പിൾ എന്ന് ഏവർക്കും അറിയാവുന്നകാര്യമാണ്.ജ്യൂസ് അടിച്ചോ അല്ലാതെയോ ഒക്കെ ആയിട്ടുതന്നെ പൈനാപ്പിൾ കഴിക്കാവുന്നതാണ്.എന്നാൽ പൈനപ്പിളിട്ടുവച്ച വെള്ളം കുടിച്ചാലോ..?അതും വെറും വയറ്റിൽ …ഇങ്ങനെ കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. രാതി ഒരു ജാര്‍ വെള്ളത്തില്‍ പൈനാപ്പിള്‍ കഷ്ണങ്ങളാക്കി മുറിച്ച് ഇട്ടുവയ്ക്കുക. ഇനി ഇത് ദിവസവും രാവിലെ വയറ്റിൽ ദിവസും കഴിക്കാവുന്നതാണ്.എന്തൊക്കെയാണ് ഇങ്ങനെ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്ന നോക്കാം….
ദഹനം ശരിയായി നടക്കാന്‍ പൈനാപ്പിള്‍ വെള്ളം സഹായിക്കും.
ഇതിൽ വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവയടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി കൂട്ടാന്‍ ഇത് സഹായിക്കും.
പൈനാപ്പിള്‍ വെള്ളത്തില്‍ നിന്നും ലഭിയ്ക്കുന്ന ബ്രോമലിന് ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്.
പല്ലില്‍ രൂപപ്പെടുന്ന പ്ലേക് തടയാന്‍ പൈനാപ്പിളിട്ട വെള്ളം നല്ലതാണ്. ഇത് പല്ല് വൃത്തിയാക്കുന്നു.
ചെറുകുടല്‍, ലിവര്‍ എന്നിവയുടെ ആരോഗ്യത്തിന് അത്യുത്തമം. വിരകളെ പുറന്തള്ളാന്‍ സഹായിക്കുന്നു.
ശരീരത്തിലുണ്ടാകാനിയുള്ള നീരും പഴുപ്പുമെല്ലാം തടയാന്‍ പൈനാപ്പിള്‍ വെള്ളത്തിനു സാധിയ്ക്കും.
ഇതിലെ അയോഡിന്‍, ബ്രോമലിന്‍ എന്നീ ഘടകങ്ങള്‍ തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ തടയാന്‍ നല്ലതാണ്.
Leave a Reply