Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 5:46 am

Menu

Published on June 8, 2017 at 5:23 pm

ചായകുടിച്ച് തടയാം ക്യാന്‍സറിനെ

drink-tea-prevents-cancer-in-women

ചായ കുടിക്കുന്ന ശീലം ഒട്ടിമിക്ക ആളുകള്‍ക്കുമുള്ളതാണ്. രാവിലെയും വൈകിട്ടും ഓരോ ചായ കുടിച്ചില്ലെങ്കില്‍ ഒരുഷാറില്ലാത്ത അവസ്ഥയിലാകും മിക്കവരും.

എന്നാലിതാ ഈ ചായകുടി ശീലമാക്കിയവര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഒരു നല്ലവാര്‍ത്തയുണ്ട്. ഈ ശീലം നിങ്ങളെ ക്യാന്‍സറില്‍ നിന്നും രക്ഷിച്ചേക്കാം.

ശരീരത്തില്‍ ജനിതകമാറ്റം ഉണ്ടാക്കുക വഴി അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ചായകുടി ശീലം സ്ത്രീകളെ സഹായിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.

സ്വീഡനിലെ ഉപ്പ്‌സല സര്‍വകലാശാലാഗവേഷകര്‍ യൂറോപ്പിലാകമാനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കാപ്പിയും ചായയും കുടിക്കുന്നത് ജനിതക മാറ്റത്തിന് കാരണമാകുമോ എന്ന് 3096 സ്ത്രീ പുരുഷന്മാരിലാണ് പഠനം നടത്തിയത്.

ജീവിതശൈലീ ഘടകങ്ങളായ ഭക്ഷണം, പുകവലി, രാസവസ്തുക്കളുമായുള്ള സമ്പര്‍ക്കം ഇവ ജനിതകമാറ്റത്തിലേക്കു നയിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ചായയുടെ ഉപയോഗം സ്ത്രീകളില്‍ മാത്രമാണ് ജനിതക മാറ്റത്തിന് കാരണമാകുന്നത്. ക്യാന്‍സറിനും ഈസ്ട്രജന്‍ മെറ്റബോളിസത്തിനും കാരണമാകുന്ന ജീനുകളിലാണ് മാറ്റം കണ്ടത്.

കാപ്പിയുടെ ഉപയോഗം ജീനുകള്‍ക്ക് മാറ്റമൊന്നും വരുത്തുന്നതായി കണ്ടില്ല. എന്നാല്‍ ചില ക്യാന്‍സറുകള്‍ വരാതെ തടയാന്‍ കാപ്പിക്കു കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. അവയിലടങ്ങിയ ചില സംയുക്തങ്ങള്‍ മൂലമാണിത്. ഹ്യൂമന്‍ മോളിക്യുലാര്‍ ജനറ്റിക്‌സ് എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News