Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയർ കുറയ്ക്കുക എന്നത് പലരുടേയും വലിയൊരു ആഗ്രഹമായിരിക്കും.എത്ര കഠിനമായി ഡയറ്റിങ് പാലിച്ചിട്ടും വയർ മാത്രം കുറയുന്നില്ലെന്നു പരാതിപ്പെടുന്നവരും ഏറെയാണ്.ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ കൊഴുപ്പിനെ പോലെ അത്ര എളുപ്പമല്ല വയറ്റിലെ കൊഴുപ്പ് പോകാൻ.കൊഴുപ്പ് മാത്രമല്ല വയർ ചാടുന്നതിന് കാരണം വയറ്റിലെ ചർമം അയഞ്ഞു തൂകുന്നതും ഇതിന് കാരണമാകാം.
വയറ്റിലെ കൊഴുപ്പു കളയാനും ആലില വയര്‍ നല്‍കാനും പ്രകൃതിദത്ത വഴികള്‍ ഒരു പരിധി വരെ ഗുണം ചെയ്യും. വീട്ടില്‍ തന്നെ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയുണ്ട് . എളുപ്പത്തില്‍ തയ്യാറാക്കി കുടിയ്ക്കാവുന്ന ഒരു പാനീയം. തികച്ചും പ്രകൃതിദത്ത ചേരുവകള്‍ കൊണ്ടുണ്ടാക്കിയ ഇത് പാര്‍ശ്വഫലങ്ങള്‍ തരില്ലെന്നു മാത്രമല്ല, പ്രതീക്ഷിച്ച ഗുണം നല്‍കുകയും ചെയ്യും. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം….
പെരുഞ്ചീരകം, വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

പെരുഞ്ചീരകം ശരീരത്തിലെ ചൂടു കൂട്ടി അപചയപ്രക്രിയ ശക്തിപ്പെടുത്തും. കൊഴുപ്പലിയിച്ചു കളയും.

വെളുത്തുള്ളിയും വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ ഏറെ നല്ലതാണ്. ഇതിന് ശരീരത്തിലെ വിഷാംശം നീക്കാനും കഴിയും.

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ശരീരത്തിന് പ്രതിരോധശേഷി മാത്രമല്ല, ശരീരത്തിലെ കൊഴുപ്പു നീക്കാനും സഹായകമാണ്.
ഒരു പാനില്‍ ഒരു ഗ്ലാസ് വെള്ളം തിളപ്പിയ്ക്കുക. ഇത് നല്ലപോലെ തിളയ്ക്കണം.
ഇതിലേയ്ക്ക് അര ടീസ്പൂണ്‍ പെരുഞ്ചീരകം, അര ടീസ്പൂണ്‍ വെളുത്തുള്ളിയരിഞ്ഞത് ചേര്‍ത്തിളക്കുക. ഇത് ചേര്‍ത്ത് വെള്ളം നല്ലപോലെ തിളപ്പിയ്ക്കണം.
തിളച്ചു കഴിഞ്ഞാല്‍ വെള്ളം ഊറ്റി വയ്ക്കണം. ഇതിലേയ്ക്ക് ഇളംചൂടാകുമ്പോള്‍ പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കാം.
പിന്നീട് ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. തേന്‍ താല്‍പര്യമില്ലാത്തവര്‍ക്കു ചേര്‍ക്കണമെന്നുമില്ല. എന്നാല്‍ ഇത് കൂടുതല്‍ ഗുണം നല്‍കും. സ്വാദും നന്നാക്കും.
ഈ പാനീയം ദിവസവും ഒരു തവണ കുടിച്ചുനോക്കൂ, അടുപ്പിച്ചു ചെയ്യുമ്പോള്‍ വയര്‍ കുറയും.
Leave a Reply