Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വയറൊന്ന് ഒതുങ്ങിക്കിട്ടാൻ കഷ്ടപ്പെടുന്നവരാണോ ? എങ്കിൽ ഇനി ഇക്കാര്യമോർത്ത് കഷ്ടപ്പെടേണ്ട.വെറും ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചാൽ മതി.എപ്പോള്‍ വെള്ളം കുടിയ്ക്കണമെന്നും ഏത് വെള്ളം കുടിയ്ക്കണമെന്നതും എല്ലാം പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ എപ്പോഴൊക്കെ എത്രയൊക്കെ വെള്ളം കുടിയ്ക്കണം എന്ന് നമുക്ക് നോക്കാം.
വയറു കുറയ്ക്കുന്നതിന് വെറും വയറ്റില്‍ പച്ചവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. എന്നും രാവിലെ വെറും വയറ്റില്‍ രണ്ട് ഗ്ലാസ് വെള്ളം കുടിയ്ക്കാം.
ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ വെള്ളം കുടിയ്ക്കുന്നതും ഒരു തെറ്റായ പ്രവണതയാണ്. ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം മാത്രമേ വെള്ളം കുടിയ്ക്കാവൂ.
കലോറി കുറയ്ക്കുന്ന കാര്യത്തിലും വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് അനാവശ്യ കൊഴുപ്പുകളെ ഇല്ലാതാക്കുന്നു.
മെറ്റബോളിസം ഉയര്‍ത്തുന്നതിനും വെള്ളം കുടിയ്ക്കുന്നത് സഹായിക്കുന്നു. രാത്രി അത്താഴം കഴിഞ്ഞ് കിടക്കാന്‍ പോകുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
ചിലര്‍ ഭക്ഷണത്തോടൊപ്പം വെള്ളം കുടിയ്ക്കുന്നവരാണ്. എന്നാല്‍ ഇത് ഒരു തെറ്റായ നടപടിയാണ്. ഭക്ഷണം കഴിയ്ക്കുന്നതിന് അരമണിയ്ക്കൂര്‍ മുമ്ബെങ്കിലും വെള്ളം കുടിച്ചിരിയ്ക്കണം.
വിശപ്പിനു ഭക്ഷണം കഴിച്ചാല്‍ മാത്രമല്ല വിശപ്പ് മാറുന്നത് വെള്ളം കുടിച്ചാലും വിശപ്പ് മാറും എന്നതാണ് സത്യം. വിശപ്പ് വല്ലാതായാല്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ച് പത്ത് മിനിട്ടിനു ശേഷം ഭക്ഷണം കഴിയ്ക്കാം.
നല്ല ഉറക്കം ലഭിക്കുന്നതിന് പകല്‍ നല്ല രീതിയില്‍ വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. രാത്രിയിലും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം ആവശ്യമാണ്.
Leave a Reply