Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 9:33 am

Menu

Published on June 2, 2015 at 2:33 pm

വെള്ളം കുടിയ്ക്കുമ്പോള്‍……

drinking-and-healthy-living

മനുഷ്യന്റെ ജീവൻ നില നിർത്താൻ വേണ്ട അവശ്യ ഘടകങ്ങളിലൊന്നാണ് വെള്ളം.ശരീരത്തിലെ പല അവയവങ്ങളുടെ പ്രവര്ത്തനങ്ങള്ക്കും വെള്ളം അത്യാവശ്യമാണ്.
തടി കുറയ്ക്കാന്, മൂത്രാശയ അണുബാധകള് തടയാന്, ശരീരത്തിലെ ടോക്സിനുകള് നീക്കം ചെയ്യാന്…ഇങ്ങനെ പോകുന്നു വെള്ളത്തിന്റെ ധര്മങ്ങള്.
വെള്ളം കുടിയ്ക്കുന്നതിലും ചില കാര്യങ്ങള് ശ്രദ്ധിയ്ക്കാനുണ്ട്.

• രാവിലെ ഉണര്ന്നെഴുന്നേറ്റയുടനെ രണ്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക.നീണ്ട നേരത്തെ ഇടവേളയ്ക്കു ശേഷം ശാരീരിക പ്രവര്ത്തനങ്ങള്ക്ക് വെള്ളം അത്യാവശ്യമാണ്.

waking-up

• രാവിലെയാണ് കൂടുതല് വെള്ളം കുടിയ്ക്കേണ്ടത്. ഇതില് നിന്നും ശരീരത്തിന് കൂടുതല് കാര്യക്ഷമമായി പ്രവര്ത്തിയ്ക്കാനുള്ള കഴിവു ലഭിയ്ക്കും.

• എയര് കണ്ടീഷന് ചെയ്ത അന്തരീക്ഷത്തില്, അധികം ശാരീരിക അധ്വാനമില്ലാത്ത ജോലിയെങ്കില് രണ്ടര ലിറ്റര് വെള്ളത്തില് കൂടുതല് കുടിയ്ക്കരുത്.

• നടക്കുന്ന ജോലിയുള്ളവര്, അതായത് സെയില്സ് ജോലിക്കാര് പോലെയുള്ളവര് ദിവസവും 3 ലിറ്റര് വെള്ളം കുടിയ്ക്കേണ്ടത് അത്യാവശ്യം.

WOMAN DRINKING WATER, CLOSE UP

• വേനല്ക്കാലത്ത് കൂടുതല് വെള്ളം കുടിയ്ക്കുക. പ്രമേഹം, ബിപി പ്രശ്നങ്ങളില്ലെങ്കില് ഇലക്ട്രോളൈറ്റ്, ഗ്ലൂക്കോസ് തുടങ്ങിയവ കുടിയ്ക്കാം.

• സോഡിയം കുറവുള്ളവര് അമിതമായി വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കണം. മൂത്രത്തിലൂടെ സോഡിയം പുറന്തള്ളപ്പെടാന് സാധ്യത കൂടുതലാണ്.

• വെള്ളം തടി കുറയ്ക്കുമെന്നതില് വാസ്തവമുണ്ട്. ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ അളവു കുറയ്ക്കാനും വെള്ളത്തിനു കഴിയും. ഭക്ഷണം കഴിയ്ക്കുന്നതിനു മുന്പ് 500 മില്ലി ലിറ്റര് വെള്ളം കുടിയ്ക്കുന്നതു തടി കുറയ്ക്കുമെന്നു തെളിഞ്ഞി്ട്ടുണ്ട്.

• സ്പോര്ട്സ് താരങ്ങള് കൂടുതല് വെള്ളം കുടിയ്ക്കണം. ശരീരത്തില് നിന്നുള്ള ജനനഷ്ടം തടയാന് ഇത് ഏറെ പ്രധാനമാണ്.

• മദ്യപാനം, വിമാനയാത്ര തുടങ്ങിയ ഘട്ടങ്ങളില് ശരീരത്തില് നിന്നും ജലനഷ്ടമേറും ഇത്തരം ഘട്ടങ്ങളില് വെള്ളം കൂടുതല് കുടിയ്ക്കണം.

Loading...

Leave a Reply

Your email address will not be published.

More News