Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ വ്യായാമത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. അതും ജീവിതശൈലീ രോഗങ്ങള്‍ ഏറിവരുന്ന ഇക്കാലത്ത് വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കാന്‍ ഒരു പുതിയ പോംവഴി കണ്ടെത്തിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ ഗവേഷകര്‍.
മറ്റൊന്നുമല്ല, വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ മതി. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നവര്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി വ്യായാമം ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രയോജനമായി പറയുന്നത്.
ഇവര്‍ക്ക് വളരെ പെട്ടെന്ന് തളര്‍ച്ച തോന്നാനിടയില്ല. കൂടാതെ എല്ലാ രക്തധമനികളിലേക്കുമുള്ള രക്തയോട്ടം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ഉന്മേഷത്തോടെ വ്യായാമം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
25നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് വ്യായാമം സംബന്ധിച്ച പഠനം നടത്തിയത്. ഇവരോട് ദിവസേന ട്രെഡ്മില്ലില്‍ നടക്കാന്‍ ആവശ്യപ്പെട്ടു. ഇവരില്‍ ഒരു വിഭാഗത്തിന് ട്രെഡ്മില്ലില്‍ നടക്കുന്നതിനു മുന്‍പ് ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് നല്‍കി. രണ്ടാമത്തെ വിഭാഗത്തിന് വെറും വെള്ളം മാത്രം നല്‍കി.
ആറ് ആഴ്ചയോളം ഇവരുടെ വ്യായാമക്രമവും ജീവിതരീതിയും പഠിച്ചുകൊണ്ടായിരുന്നു ഗവേഷണം. ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ച ശേഷം വ്യായാമം ചെയ്തവര്‍ക്ക് പേശീസംബന്ധമായി കൂടുതല്‍ ആരോഗ്യം കൈവരിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തി.
ഇവരുടെ ശ്വാസഗതി മറ്റുള്ളവരേക്കാള്‍ കൂടുതലായി ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തില്‍ എത്തുകയും ചെയ്തു. ഇവര്‍ മറ്റുള്ളവരേക്കാള്‍ നന്നായി വിയര്‍ക്കുകയും എന്നാല്‍ ശരീരം എളുപ്പം തളര്‍ച്ച ബാധിക്കാതെയുമിരുന്നു.
ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായി കണ്ടെത്തി. വ്യായാമശേഷവും തുടര്‍ന്ന് ദിവസം മുഴുവനും ഇവര്‍ കൂടുതല്‍ ഉന്മേഷവാന്മാരായിരിക്കുമെന്നും പഠനത്തിലൂടെ വ്യക്തമായി.
Leave a Reply