Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചായ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് സിംഗപ്പൂരില്‍ നിന്ന് പുറത്തുവരുന്നത്. മറവി രോഗത്തില്‍ നിന്നും രക്ഷ നേടാന്‍ ദിവസവും വെറും ഒരു കപ്പ് ചായ കുടിച്ചാല്‍ മതി.
ദിവസവും ഒരു കപ്പ് ചായ കുടിക്കുന്നത് മറവിരോഗ സാധ്യത അന്‍പതു ശതമാനം കുറയ്ക്കുമെന്നാണ് സിംഗപ്പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഗവേഷകരുടെ കണ്ടെത്തല്‍. തലച്ചോറില്‍ മറവിരോഗത്തിന്റെ ജീനുകളെ വഹിക്കുന്നവരില്‍ പോലും രോഗം വരാനുള്ള സാധ്യത 86 ശതമാനം കുറയ്ക്കാന്‍ ഇതുവഴി സാധ്യമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.
ദിവസവും ചായകുടിക്കുക എന്ന ജീവിതശൈലിയിലൂടെ ഒരു വ്യക്തിക്ക് പിന്നീടുള്ള ജീവിത കാലത്ത് നാഡീ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും എന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. ഫെങ് ലെയ് പറയുന്നു.
പഠനത്തിനായി 55 വയസിന് മുകളിലുള്ള 957 പേരെ പന്ത്രണ്ടു വര്‍ഷക്കാലത്തോളം നിരീക്ഷിക്കുകയും അവരുടെ ജീവിതശൈലി, ശാരീരിക പ്രവര്‍ത്തനങ്ങള്‍ രോഗാവസ്ഥകള്‍ ഇവയെല്ലാം പരിശോധിക്കുകയും ചെയ്തിരുന്നു. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ഇവരുടെ ബൗദ്ധിക പ്രവര്‍ത്തനവും അളന്നു.
ഗ്രീന്‍ ടീയോ കട്ടന്‍ചായയോ ഏതുമാകട്ടെ തേയിലയില്‍ അടങ്ങിയ സംയുക്തങ്ങളായ കറ്റേച്ചിനുകള്‍ക്കും ദിഫ്‌ളേവിനുകള്‍ക്കും ന്റി ഇന്‍ഫ്‌ളമേറ്ററി ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. നാഡീനാശത്തില്‍ നിന്നും വാക്‌സ്‌കുലാര്‍ ഡാമേജില്‍ നിന്നും തലച്ചോറിനെ സംരക്ഷിക്കാന്‍ ഇവയ്ക്കു കഴിയുമെന്നും പഠനത്തില്‍ പറയുന്നു. ജേണല്‍ ഓഫ് ന്യൂട്രീഷന്‍ ഹെല്‍ത്ത് ആന്റ് ഏജിങ്ങിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെത്താന്‍ ദീര്‍ഘകാലമായുള്ള ചായയുടെ ഉപയോഗത്തിനു കഴിയും. കൂടാതെ പാര്‍ക്കിന്‍സണ്‍സ് രോഗവും നാഡീസംബന്ധമായ മറ്റു രോഗങ്ങളും തടയാനും ചായ കുടിക്കുന്നതിലൂടെ സാധിക്കുമെന്നും ഈ പഠനം പറയുന്നു.
Leave a Reply