Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെള്ളം മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ്. സാധാരണ ദാഹിക്കുമ്പോഴോ ഭക്ഷണം കഴിച്ചതിനു ശേഷമോ ഒക്കെയാണ് നാം വെള്ളം കുടിക്കുന്നത്.
എന്നാല്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് പറയുന്നത്. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഏതൊക്കെ തരത്തില്‍ ഗുണകരമാണെന്ന് നോക്കാം. ശരീരത്തിന്റെ ആരോഗ്യത്തിനും രക്ഷയ്ക്കും വെള്ളം അത്യാവശ്യമാണെന്ന് നമുക്കറിയാം. കൂടാതെ തുലനാവസ്ഥ നിലനിര്‍ത്താന്‍ നാം വെള്ളം കുടിച്ചേ തീരൂ. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും പല രോഗങ്ങളെയും ചെറുക്കുകയും ചെയ്യും.
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിക്കാന്‍ സഹായകമാണ്. ധാരാളം വെള്ളം കുടിക്കുമ്പോള്‍ അതു പുറത്തു കളയാന്‍ ശരീരം ശ്രമിക്കും. ഇങ്ങനെ ദിനവും ചെയ്യുകയാണെങ്കില്‍ ഉദര ശുദ്ധീകരണം സ്വാഭാവികമായും സംഭവിക്കും.
നിങ്ങള്‍ ഡയറ്റിങ്ങില്‍ ആണെങ്കില്‍ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് മെറ്റബോളിസത്തെ 25% കൂട്ടുന്നു. ഇതുമൂലം ഭക്ഷണം പെട്ടന്ന് ദഹിക്കുകയും ക്രമേണ ശരീരഭാരം കുറയുകയും ചെയ്യുന്നു. ദിവസവും നാല് ലിറ്റര്‍ വെള്ളം ശരീരത്തിന് ഉത്തമമാണ്.
ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം വളരെ പെട്ടന്ന് കുറയ്ക്കാന്‍ സഹായിക്കും. ജലത്തിന് കലോറിയില്ല എന്നതുകൊണ്ടുതന്നെ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് വയര്‍ നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു. ഇതിന് മറ്റു ദോഷഫലങ്ങള്‍ ഇല്ല. വെളളം മെറ്റബോളിസത്തെ വേഗത്തിലാക്കുന്നതുമൂലം കലോറി വേഗത്തില്‍ ദഹിച്ചു തീരുന്നു.
വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ക്ഷീണവും അലസതയും ഉറക്കവും നശിപ്പിച്ച് ഊര്‍ജസ്വലരാക്കുന്നു. വെള്ളം രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതുമൂലം കൂടുതല്‍ ഓക്‌സിജനുണ്ടാക്കുന്നു. ഇത് ഉന്‍മേഷം കൂട്ടുന്നു.
തലവേദനയോ മൈഗ്രേനോ ഉണ്ടാകാനുള്ള പ്രധാന കാര്യങ്ങളില്‍ ഒന്ന് ശരീരത്തിലെ ജലം കുറയുന്നതാണ്. നിര്‍ജലീകരണം ആണ് തലവേദനയുടെ പ്രധാന കാരണം. വെറും വയറ്റിലും നിശ്ചിതമായ ഇടവേളകളിട്ട് തുടര്‍ച്ചയായും വെള്ളം കുടിക്കുന്നത് തലവേദനയെ ഒഴിവാക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗമാണ്. ഇതു മാത്രമല്ല ധാരാളം വെള്ളം കുടിക്കുന്നത് ദന്താരോഗ്യത്തിനും വായ്പുണ്ണുവരാതിരിക്കാനും സഹായിക്കും.
നിറം വര്‍ദ്ധിക്കുന്നതിനും തിളക്കമുള്ള ചര്‍മ്മം ഉണ്ടാകുന്നതിനും ഉള്ള എളുപ്പവഴി ധാരാളം വെള്ളം കുടിക്കുന്നതാണ്. വിഷാംശങ്ങള്‍ കൂടി ചേര്‍ന്നിരിക്കുന്നതു മൂലമാണ് ശരീരത്തില്‍ കറുത്ത പാടുകള്‍ ഉണ്ടാകുന്നത്. ഈ വിഷാംശങ്ങളെ പുറത്തു കളയാന്‍ വെള്ളം സഹായിക്കുന്നു. കൃത്യമായ മലവിസര്‍ജനം വൃത്തിയുള്ളതും തിളക്കമുള്ളതുമായ ചര്‍മമുണ്ടാകാന്‍ സഹായിക്കും. വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഈ പ്രക്രിയയെ വോഗത്തിലാക്കുന്നു.
Leave a Reply