Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:43 pm

Menu

Published on March 22, 2018 at 3:33 pm

ഈ പാനീയം കുടിച്ചാൽ വെറും 40 ദിവസം കൊണ്ട് കൊളസ്‌ട്രോൾ കുറയ്ക്കാം….!!

drinks-to-lower-cholesterol

മിക്കയാളുകളിലും പൊതുവെ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് കൊളസ്‌ട്രോൾ. കൊളസ്‌ട്രോൾ അധികമായാൽ ഇത് ഹൃദയത്തെ വരെ ബാധിക്കും. ഇതുവഴി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമുള്ള രക്തപ്രവാഹത്തെ തടസപ്പടുത്തുകയും ചെയ്യുന്നു.കൊളസ്‌ട്രോൾ കുറയ്ക്കാൻ പല വഴികളും പരീക്ഷിക്കാറുണ്ടെങ്കിലും കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഈ പാനീയത്തെ കുറിച്ച് അധികമാരും കേൾക്കാനിടയില്ല. വെറും 40 ദിവസം ഈ പാനീയം കുടിച്ചാൽ കൊളസ്ട്രോളിൽ നിന്നും രക്ഷ നേടാവുന്നതാണ്. നാല് നാരങ്ങയും നാല് ചുള വെളുത്തുള്ളിയും മൂന്ന് ലിറ്റർ വെള്ളവുമാണ് ഈ പാനീയം തയ്യാറാക്കാൻ വേണ്ടത്. വെളുത്തുള്ളിയുടെ തൊലി കളഞ്ഞ് ചെറുതാക്കി അരിഞ്ഞു വെയ്ക്കുക. നാരങ്ങയും ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. അതിനുശേഷം ഒരു ജാറിൽ വെള്ളമെടുത്ത് അതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന വെളുത്തുള്ളിയും നാരങ്ങയും ഇട്ടു വെയ്ക്കുക. ഇത് ഫ്രിഡ്ജിൽ മൂന്ന് ദിവസം സൂക്ഷിച്ച് വെച്ച ശേഷം കുടിക്കാവുന്നതാണ്.

ആദ്യ ദിവസങ്ങളിൽ ഒരു സൂപ്പ്‌ സ്പൂണില്‍ ഭക്ഷണത്തിന് അരമണിക്കൂർ മുമ്പായി കുടിക്കുക. പതുക്കെ ഇതിൻറെ അളവ് വർദ്ധിപ്പിച്ച് 50 ml വരെ ഓരോ തവണയും കുടിക്കാം. ഒരു ദിവസം 150 ml ൽ കൂടുതൽ കുടിക്കാൻ പാടില്ല. 40 ദിവസം ഇത് മുടങ്ങാതെ കുടിക്കുക. കൊളസ്‌ട്രോൾ കുറയ്ക്കാൻ മാത്രമല്ല തടി കുറയാനും മറ്റ് പല ആരോഗ്യപ്രശ്ങ്ങൾക്കും ഈ പാനീയം നല്ലതാണ്.വെളുത്തുള്ളിയും നാരങ്ങയും കരൾ ശുദ്ധീകരിക്കാൻ പറ്റിയ ഒരു കൂട്ടാണ്. ഈ പാനീയം കുടിക്കുന്നത് ശരീരത്തിൽ ട്യൂമർ വളരുന്നതിനെ തടയും. ജലദോഷം, അലർജി എന്നിവയെ പ്രതിരോധിക്കാനും ഈ പാനീയത്തിന് കഴിവുണ്ട്. ഗ്യാസ് ,അസിഡിറ്റി പ്രശനങ്ങൾ പരിഹരിക്കാനും ഈ പാനീയം ഉത്തമമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News