Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:33 am

Menu

Published on October 28, 2013 at 5:18 pm

മദ്യപസംഘം വീട്ടമ്മയെ മര്‍ദിച്ച്‌ നഗ്നയാക്കി റോഡിലൂടെ വലിച്ചിഴച്ചു

drunken-brutally-punished-house-wife

ശാസ്‌താംകോട്ട: വീട്ടിനു മുന്നിലെ മദ്യപാനം ചോദ്യംചെയ്‌ത വീട്ടമ്മയെ മദ്യപസംഘം നഗ്നയാക്കി മര്‍ദിച്ച്‌ റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു കൊണ്ട് പോയി. കുന്നത്തൂര്‍ നെടിയവിള ഭൂതക്കുഴിക്ക്‌ സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 45-കാരിയായ വീട്ടമ്മ തന്റെ വീട്ടിനുമുന്നില്‍ വെച്ച് ബൈക്കുകളിലെത്തിയ എട്ടംഗസംഘം മദ്യപിച്ചത്‌ ചോദ്യം ചെയ്‌തതിൽ പ്രകോപിതരായ ഇവർ വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഇവരുടെ വസ്‌ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തു. കൂടാതെ അക്രമം തടയാന്‍ ശ്രമിച്ച ഇവരുടെ പതിമൂന്നും പതിനാലും വയസുള്ള മക്കളെയും സംഘം ക്രൂരമായി മര്‍ദ്ദിച്ചു അവശരാക്കി. തുടര്‍ന്ന്‌ പൂര്‍ണ്ണ നഗ്നയായ യുവതിയെ വീട്ടില്‍നിന്നും റോഡിലൂടെ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചു. ആളുകള്‍ ഓടിക്കൂടിയതയോടെയാണ് വീട്ടമ്മയെ ഉപേക്ഷിച്ച്‌ അക്രമിസംഘം രക്ഷപെട്ടു. അവശയായ ഇവരെ നാട്ടുകാര്‍ ശാസ്‌താംകോട്ട താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാസ്‌താംകോട്ട പോലീസ്‌ കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്‌റ്റു ചെയ്‌തിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News