Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുബൈയുടെ പൊതുഗതാഗത മേഖലയുടെ കുതിപ്പ് വര്‍ധിപ്പിക്കുന്നതിന് കൊണ്ടുവന്ന ആസൂത്രണം വിജയകരമായി നടത്തി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മത്താര്‍ അല്‍ തായറിന്‍െറ സാന്നിധ്യത്തില്‍ ഫ്രാന്‍സിലെ അല്‍സ്റ്റോം കമ്പനിയുടെ 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ടെസ്റ്റ് ട്രാക്കിലായിരുന്നു അല്‍ സുഫൂഹ് ട്രാമിന്‍െറ പരീക്ഷണ ഓട്ടം. വിവിധ വേഗതകളില്‍ ട്രാമിന്‍െറ സുരക്ഷാ സംവിധാനം, ഇലക്ട്രിക് പ്രൊപല്‍ഷന്‍ സംവിധാനം, ബ്രേക്കിങ് സംവിധാനം, അത്യാഹിത വേളകളിലെ സഡന്‍ സ്റ്റോപ്, ട്രാക്കിലൂടെ തന്നെയുള്ള വൈദ്യുതി വിതരണത്തിന്‍െറ കാര്യക്ഷമത, വാതിലുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം വിജയകരമായി പരീക്ഷിച്ചതായി അല്‍ തായര്‍ പറഞ്ഞു. ട്രാമുകള്‍ ഡിസംബര്‍ മുതല്‍ ദുബൈയില്‍ എത്തിത്തുടങ്ങും. അതിനുശേഷം ദുബൈയിലെ ട്രാക്കിലൂടെയും പരീക്ഷണ ഓട്ടം നടത്തും. അല്‍ സുഫൂഹ് റോഡിന്‍െറ അതേ നിരപ്പില്‍ നിര്‍മിക്കുന്ന ട്രാക്ക് ദുബൈ മറീന ഏരിയയില്‍ മേല്‍പ്പാലത്തിലൂടെയാണ്. ട്രാം സ്റ്റേഷനില്‍ നിന്ന് നടപ്പാലം വഴി യാത്രക്കാര്‍ക്ക് മെട്രോ സ്റ്റേഷനിലത്തൊനാകും. ട്രാക്കിലൂടെ തന്നെയുള്ള വൈദ്യുതി വിതരണ സമ്പ്രദായത്തിലൂടെയുള്ള യൂറോപ്പിന് വെളിയിലെ ആദ്യത്തെ ട്രാംവേ പദ്ധതിയാണ് അല്‍ സുഫൂഹ് ട്രാം എന്നൊരു പ്രത്യേകതകൂടിയുണ്ട് .
Leave a Reply