Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത ഛായാഗ്രാഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്യുന്ന ‘പട്ടം പോലെ’ എന്ന സിനിമയുടെ ചിത്രീകരണമാണ് ആലപ്പുഴ ഉദയ സ്റ്റുഡിയോയിലാണ് നടക്കുന്നത് .റൊസ്സാരിയോ ഈവന്റ് മാനേജുമെന്റ് കമ്പനിയിലെ എക്‌സിക്യുട്ടീവ് കാര്‍ത്തിക്ക് ആയാണ് ദുല്‍ഖര്‍ ‘പട്ടം പോലെ’യില്‍ എത്തുന്നത്. കാര്‍ത്തിക് ഒരു തമിഴ് ബ്രാഹ്മിന്‍ പയ്യനാണ്. ഭസ്മക്കുറിയും കണ്ണടയും ജെന്റില്‍ ഡ്രെസ്സ് കോഡും. ദുല്‍ഖറിന്റെ നായികയായി എത്തുന്നത് മാളവികയാണ്.കൂടാതെ റൊസാരിയോ ഈവന്റ് മാനേജുമെന്റ് കമ്പനി എം.ഡി. മൈക്കിള്‍ റൊസാരിയോ എന്ന കഥാപാത്രത്തെ അനൂപ് മേനോനും കമ്പനിയിലെ മറ്റൊരു ജീവനക്കാരി ഷെറിനയെ അര്‍ച്ചന കവിയും അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ കഥ, ഡി.ഒ.പി., സംവിധാനം അഴകപ്പനാണ്. കാള്‍ട്ടണ്‍ ഫിലിംസിന്റെ ബാനറില്‍ സി. കരുണാകരന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, കെ.ഗിരീഷ്‌കുമാര്‍,.
Leave a Reply