Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവരെ പിന്തള്ളിയാണ് ദുല്‍ഖര്‍ നാലാമതെത്തിയത്. മലയാളത്തില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയ ഏക വ്യക്തിയാണ് ദുല്‍ഖര്‍ സല്‍മാന്‍.
ബെന്നി ദയാല്‍, രണ്‍വീ!ര്‍ സിംഗ്, വിരാട് കോലി തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമാണ് ദുല്‍ഖര്‍ പട്ടികയില്‍ ഇടംകണ്ടെത്തിയത്. പ്രസരിപ്പുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതീകം എന്ന വിശേഷണത്തോടെയാണ് മാഗസില്‍ ഏറ്റവും സ്വാധീനമുള്ള അന്‍പത് വ്യക്തികളെ കണ്ടെത്തിയത്.
ചാര്‍ളി, കലി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയത്തിന് പിന്നാലെയാണ് ദുല്‍ഖറിനെ തേടി വ്യത്യസ്തമായൊരു അംഗീകാരമെത്തിയിരിക്കുന്നത്.
Leave a Reply