Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2025 8:01 pm

Menu

Published on July 12, 2013 at 2:03 pm

നസ്രിയയും ദുല്‍ക്കറും സലാല മൊബൈല്‍സിൽ ഒന്നിക്കുന്നു

dulquer-salmaan-nazriya-nazim-to-pair-in-salala-mobiles

കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ ഏറെ ആരാധകരെ നേടിയ ദുല്‍ഖര്‍ സല്‍മാനും നസ്രിയയും സലാല മൊബൈല്‍സ് ഒന്നിക്കുന്നു. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശരത് ആണ് ഈ താരങ്ങളെ വെള്ളിത്തിരയില്‍ ഒരുമിപ്പിക്കുന്നത്.പുത്തന്‍ താരോദയങ്ങളായ ദുല്‍ഖര്‍ സല്‍മാനും നസ്രിയയും ഒന്നിക്കുന്ന ചിത്രം വലിയ വിജയം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ പറഞ്ഞു.മറ്റൊരു പ്രധാന വേഷത്തില്‍ സിദ്ധിക്കും അഭിനയിക്കുന്നു .നേരം എന്ന ചിത്രത്തിലൂടെ തന്‍റെ നേരം തെളിഞ്ഞ നായികയാണ് നസ്രിയ.നേരത്തിൻറെ വിജയത്തിനെ തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി ഒരുപിടി ചിത്രങ്ങളില്‍ നായികയാണ് നസ്രിയ ഇപ്പോള്‍ . പ്രണയത്തിന് പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്ന സലാല മൊബൈല്‍സിൻറെ ഷൂട്ടിംഗ് സെപ്തംബറില്‍ തുടങ്ങും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News