Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത.എന്താണെന്നല്ലേ. ദുല്‍ഖറിനേക്കുറിച്ച് അറിയേണ്ട കാര്യങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കല്‍ .ദുല്‍ഖര്‍ സല്‍മാന് സ്വന്തമായി വെബ്‌സൈറ്റ് ഒരുങ്ങുന്നു. www.dulquer.com എന്നതാണ് അഡ്രസ്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ ജൂലൈ 28നാവും ലോഞ്ചിംഗ്. ഈ അഡ്രസില്‍ സൈറ്റ് ലഭ്യമാണെങ്കിലും ഏറ്റവും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. പണി പൂര്‍ത്തിയാക്കി ഔദ്യോഗിക ലോഞ്ചിംഗിന് ഇനിയുളള ദിവസങ്ങളുടെ എണ്ണവും നല്‍കിയിട്ടുണ്ട്.ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങി പ്രമുഖ സോഷ്യല്‍ മീഡിയകളിലെല്ലാം നേരത്തേ സജീവമാണ് ദുല്‍ഖര്‍.
മലയാള സിനിമാ നടന്മാരില്‍ ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ലൈക്കുകള്‍ ഉള്ളത് ഇപ്പോള്‍ ദുല്‍ഖറിനാണ്. 41.9 ലക്ഷം ലൈക്കുകളാണ് ഫേസ്ബുക്കില്‍ ദുല്‍ഖറിന് ഉള്ളത്. ഫേസ്ബുക്കില്‍ 40 ലക്ഷത്തിന് മുകളില്‍ ലൈക്കുകള്‍ മലയാളത്തിലെ പുരുഷ താരങ്ങളില്‍ മറ്റാര്‍ക്കുമില്ല. രണ്ടാം സ്ഥാനത്തുള്ള മോഹന്‍ലാലിന് 37.2 ലക്ഷം ലൈക്കുകളാണ് ഉള്ളത്.
Leave a Reply