Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദുല്‍ഖര്‍ സല്‍മാന്‍ ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ സ്‌പൈഡര്‍മാനായിട്ട് എത്തുന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.ചിത്രത്തിന്റെ മുതല്‍ മുടക്കും ദുല്‍ഖറിന്റെ പ്രതിഫലവും കേട്ടാല്‍ ഞെട്ടി പോകും.
ലോക സിനിമയിലെ സൂപ്പര്‍ നായകനായ സ്‌പൈഡര്‍മാനായി മലയാളത്തിലെ ഒരു യുവ താരം എത്തും എന്ന് റിപ്പോര്‍ട്ട്. സ്‌പൈഡര്‍മാന്‍ സീരീസിലെ അടുത്ത സിനിമയില്‍ ആണ് മലയാള സിനിമയിലെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്നത്. ഇനി വരാന്‍ പോകുന്ന ചിത്രം ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ നിര്‍മ്മാണ ചിലവ് കൂടിയ ചിത്രം എന്നതാണ് പ്രത്യേകത ഏകദേശം 2200 കോടിയാണ് നിര്‍മ്മാണചിലവ് പ്രതീക്ഷികുന്നത് കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ അമേരിക്കയില്‍ പോയ ദുല്‍ഖര്‍ ഒരു വിവിഐപി പാര്‍ടിയില്‍ വച്ച് സംവിധായകനുമായി കണ്ട് മുട്ടാന്‍ ഇടവന്നു കണ്ട ഉടനെ സംവിധായകന്‍ ആവശ്യം അറിയിച്ചു ദുല്‍ഖറിനെ സമീപിച്ചു. എന്നുമാണ് വാര്‍ത്തകള്‍ പ്രചിക്കുന്നത്. ഫിബ്രവരി മാസം കൂടുതല്‍ ചര്‍ച്ചകള്‍ക്കായ് താരം ബാങ്കോക്കിലേക്ക് തിരിക്കും
ഇങ്ങനെ ഒരു അവസരത്തെ കുറിച്ച് മെഗാസ്റ്റാര്‍ മമ്മൂക്കയോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റ മറുപടി വ്യത്യസ്തമായിരുന്നു
അങ്ങനെ സ്‌പൈഡര്‍മാന്റ ബാപ്പയും ആവൂന്ന് തോനുന്നു. എന്ന്…
എന്തായാലും ലോക സിനിമ ഉറ്റ് നോക്കുകയാണ് പുതിയ സ്‌പെഡര്‍മാനെ
.2016 ആഗസ്ത് മാസം ചിത്രത്തിന്റ ഒഫിഷ്യല്‍ അനോന്‍സ്‌മെന്റ് ഉണ്ടാവും എന്തായാലും മമ്മൂട്ടി, ദുല്‍ഖര്‍ ഫാന്‍സിന് ആഘോഷിക്കാന്‍ മാത്രം ഉള്ള അത്രയും വലിയ കാര്യമാണ് ഇപ്പോള്‍ ഉണ്ടായത്
ആദ്യമായ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ തിയ്യറ്ററില്‍ ഇറക്കാന്‍ പോവുന്ന ലോകത്തില്‍ ഏറ്റവും നിര്‍മ്മാണചിലവ് കൂടിയ സിനിമയില്‍ ഒരു മലയാള താരം അഭിനയിക്കുന്നത് .അപ്പോള്‍ നായകനാവാന്‍ പറ്റിയാല്‍ എന്താണ് അവസ്ഥ. ചിത്രത്തില്‍ അഭിനയിച്ചാല്‍ ലോകത്തിലെ സൂപ്പര്‍ താരം ആവും ദുല്‍ഖര്‍ . ചിത്രത്തില്‍ കരാറായല്‍ ദൂല്‍ ഖറിന്റെ രണ്ട് വര്‍ഷത്തെ ഡേറ്റ് ആവശ്യമാണ് ഈസിനിമയിലെ പ്രതിഫലം രണ്ട് വര്‍ഷത്തേക്ക് ഏകദേശം 250 കോടിയോളം വരും എന്നാണ് വിവരം കൂടുതല്‍ വിവരങ്ങള്‍ ഉടനെ ദുല്‍ഖര്‍ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യും എന്ന് ഓണ്‍ലൈന്‍ മീഡിയാ വെബിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞു എന്നുമാണ് വാര്‍ത്ത പ്രചരിക്കുന്നത്…
ഇതിലും വലിയ വിടല്‍ സ്വപ്‌നങ്ങളില്‍ മാത്രം.
അഡ്വാന്‍സ് ഏപ്രില്‍ ഫൂള്‍ ….
ഇങ്ങനെയാണ് വർത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ഓരോ വര്‍ഷവും ഏപ്രില്‍ ഫൂള്‍ ആക്കാന്‍ പുതിയ സംഭവങ്ങള്‍ കണ്ടെത്തുന്ന ജനങ്ങള്‍ ഇത്തവണ ഇരയാക്കിയത് ദുല്‍ഖറിനെയാണ്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയിലും വാട്ട്‌സ് ആപ്പിലും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കണ്ട് ദുല്‍ഖര്‍ പോലും ഞെട്ടിയിട്ടുണ്ടാകും..
Leave a Reply