Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തിലെ യുവത്വങ്ങള്‍ ഇപ്പോള്‍ ചാര്‍ലി സ്‌റ്റൈലിലിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ ഒരുക്കൂട്ടം ചെറുപ്പക്കാര്‍ ചാര്‍ലി സ്റ്റൈലില്‍ താടി വച്ച് വെള്ള കുര്‍ത്തയുമിട്ട് ഇറങ്ങിയ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.ചാര്‍ലി സ്റ്റൈല്‍ ആസ്വദിക്കുന്ന കേരള യുവത്വത്തിനൊപ്പം ദുല്‍ഖറുമുണ്ട്. എന്നാൽ വിദേശത്ത് പോകുമ്പോള്‍ താടി വയ്ക്കാതെ പോകുന്നതാണ് നല്ലതെന്നാണ് താരം പറയുന്നത്. അടുത്തിടെ കുടുംബത്തോടൊപ്പം വിദേശത്ത് പോയപ്പോള്‍ താടിക്കൊണ്ട് പണികിട്ടിയതായി ദുൽഖർ പറയുന്നു.
ലഗേജുമായി എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ തന്നെ തടഞ്ഞു വച്ചു. പിന്നെ വീട്ടുകാരെ കണ്ടപ്പോഴാണ് എന്നെ വിട്ടത്. ദുല്‍ഖര്‍ പറയുന്നു.താടി വച്ചതാണ് കാരണമെന്ന് തനിയ്ക്ക് പിന്നീടാണ് മനസിലായത്. താടി ചിലര്‍ക്ക് വംശീയതയുടെ മുദ്രയാണല്ലോ എന്ന കാര്യം – താരം പറയുന്നു .വിദേശത്ത് പോകുമ്പോള്‍ താടി വയ്ക്കാതെ പോകുന്നതാണ് നല്ലത്. ദുല്‍ഖര്‍ പറയുന്നു.ഈ മാസം 24 ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
Leave a Reply