Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:43 am

Menu

Published on September 7, 2016 at 1:08 pm

പിറന്നാള്‍ ദിനത്തിൽ മമ്മൂട്ടിക്ക് ദുല്‍ഖറിന്റെ വികാരനിര്‍ഭരമായ ആശംസാക്കുറിപ്പ്…

dulquer-wishing-birthday-to-mammootty

അറുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തിന്റെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് ദുല്‍ഖര്‍ എഴുതുന്ന വികാരനിര്‍ഭരമായ ആശംസാക്കുറിപ്പ്. ഫേസ്ബുക്കിലൂടെയാണ്  ദുൽഖർ മമ്മൂട്ടിയ്ക് ആശംസകൾ നേർന്നത്. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള കുടുംബം തങ്ങളുടേതാണെന്ന് ദുല്‍ഖറിന്റെ പോസ്റ്റില്‍ പറയുന്നു. കുടുംബത്തോടൊപ്പമുള്ള ഫോട്ടോ ഇട്ടുകൊണ്ടാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.വാപ്പച്ചി ഞങ്ങള്‍ക്ക് തണല്‍ തരുന്ന മരമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം വല്ല്യുപ്പച്ചിയ്ക്കും വല്ല്യുമ്മച്ചിയ്ക്കും പിറന്ന ആണ്‍കുഞ്ഞ്. അസാധാരമായ പലതും ചെയ്തു തീര്‍ക്കാന്‍ വാപ്പച്ചിയ്ക്കുണ്ടായിരുന്നു. അതൊക്കെ ചെയ്തു തീര്‍ത്തു. ഏറ്റവും ഉയര്‍ന്ന കൊടുമുടികളെല്ലാം കീഴടക്കി. ഇന്ന് വാപ്പച്ചിയാണ് ഇതിഹാസം. വാപ്പച്ചിയാണ് ഏറ്റഴും വലിയ കൊടുമുടി. കുടുംബത്തെ ഏറ്റവും അധികം സ്‌നേഹിച്ചു. ഈ ലോകത്തെ ഏറ്റവും ഭാഗ്യമുള്ള കുടുംബം ഞങ്ങളുടേതാണ്- എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ.


Loading...

Leave a Reply

Your email address will not be published.

More News