Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 4:43 pm

Menu

Published on June 27, 2014 at 5:23 pm

കാമുകി ഉപേക്ഷിച്ചുപോയ ഒരു യുവാവിൻറെ മധുര പ്രതികാരം..!!

dumped-chinese-man-books-cinemas-to-ease-seven-year

ബെയ്ജിങ്:  സിനിമാ ടിക്കറ്റ്‌ വാങ്ങുവാൻ പോലും കഴിവില്ലാത്തതിൻറെ പേരിൽ  കാമുകി ഉപേക്ഷിച്ചുപോയ   യുവാവ് പ്രതികാരം തീർത്തത്   റിലീസ്‌ ആയ ഹോളിവുഡ്‌ ചിത്രമായ ട്രാന്‍സ്ഫോര്‍മേഴ്സ് എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന നാലു തീയറ്ററുകള്‍ പൂര്‍ണ്ണമായും ബുക്ക്‌ ചെയ്തു കൊണ്ടാണ്.ബോളിവുഡ് സിനിമകളെ വെല്ലുന്ന മധുര പ്രതികാരം ചൈനയിലാണ് സംഭവിച്ചത്. വാങ്ങ് എന്ന യുവാവാണ് കഥാനായകന്‍ .ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കാമുകി വാങ്ങിനെ ഉപേക്ഷിച്ചു പോയത്.വാങ്ങിന്റെ കൈയ്യില്‍ കാശില്ലാത്തതാണ് കാമുകി ഇയാളെ ഉപേക്ഷിക്കാന്‍ കാരണമായത്.അപ്പോള്‍ ഇരുവരും വിദ്യാര്‍ത്ഥികളായിരുന്നു .എന്നാല്‍ അവള്‍ക്കുള്ള മറുപടി നല്കാന്‍ ഏഴു വര്‍ഷം എടുത്തു വാങ്ങിന് .ബീജിങ്ങിലെ ഐ മാക്സ് സിനിമാസിലെ നാല് തിയറ്ററുകളാണ് വാങ്ങ് ബുക്ക്‌ ചെയ്തത്.തുടര്‍ന്ന് ആ ബുക്ക്‌ ചെയ്ത രേഖകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ്‌ ചെയ്യുകയും ചെയ്തു .കൂടെ ഒരു ട്വിറ്റും ” നീ എന്നെ വിട്ടുപോയത് ഒരു ശിക്ഷയായി കരുതി എത്രയും നാളും ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു .ഇന്നു എന്റെ മാസശമ്പളത്തിന്റെ പകുതി ചിലവാക്കി ഐ മാക്സിലെ നാല് സ്ക്രീനുകള്‍ ഞാന്‍ ബുക്ക്‌ ചെയ്യുന്നു .നിന്റെ തീരുമാനം തെറ്റായിരുന്നു എന്ന് നീ അറിയുക .തന്റെ കാമുകി ഇതു കാണുന്നതുവരെ തന്റെ പോസ്റ്റ്‌ റീട്വിറ്റ് ചെയ്യാനും അങ്ങനെ ചെയ്യുന്നവര്‍ക്ക് സിനിമയുടെ ടിക്കറ്റും അയാള്‍ വാഗ്ദാനം ചെയ്തു.അങ്ങനെ1,10,000 തവണ ആ പോസ്റ്റ്‌ റീട്വിറ്റ് ചെയ്യപ്പെട്ടു .അവസാനം ആ സന്ദേശം അവളിലുമെത്തി .സന്ദേശം കണ്ട അവള്‍ തന്നെ ഫോണ്‍ ചെയുകയും പഴയതൊക്കെ മറക്കാമെന്നും എന്നാല്‍ വീണ്ടും പ്രണയിക്കുന്നതില്‍ താല്‍പര്യമില്ലെന്നും അറിയിച്ചതായി വാങ്ങ് ട്വിറ്റ് ചെയ്തു . പ്രണയിച്ചിരുന്ന സമയത്ത് അവള്‍ വാങ്ങിനെ ഉപേക്ഷിച്ചാല്‍ ഞാന്‍ നിന്നെ തിരയുകയാണ് എന്ന് ലോകത്തെ മുഴുവന്‍ അറിയിക്കുമെന്ന് വാങ്ങ് അവള്‍ക്ക് വാക്ക് നല്‍കിയിരുന്നു .അത് പാലിക്കുവാന്‍ വേണ്ടിയാണു വാങ്ങ് ഇത്തരം ഒരു സാഹസം കാണിച്ചത് .

 

 

 

Loading...

Leave a Reply

Your email address will not be published.

More News