Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:33 pm

Menu

Published on September 6, 2013 at 10:35 am

മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ നിലം തൊടാന്‍ അനുവദിക്കില്ല : ഡിവൈഎഫ്ഐ

dyfi-against-to-oomanchandy

തിരുവനന്തപുരം:മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ഭീഷണി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.ഇതിന്റെ തുടര്‍ച്ചയായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ നിലം തൊടാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പുതിയ വെല്ലുവിളി ഉയർന്നു. മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കെതിരായ പ്രതിഷേധത്തില്‍ കൂടുതല്‍ ജനങ്ങളെ അണിനിരത്തുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ജയപ്രസാദിനാണ് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റത്. ഇക്കാരണത്താല്‍ പൂന്തുറ സ്റ്റേഷന്‍ ഗ്രേഡ് എസ്.ഐ വിജയ് ദാസിനെ സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്‌തിരുന്നു. സംസ്ഥാനത്ത് പോലീസ് ഭരണമാണ് നടക്കുന്നതെന്ന് ആരോപിച്ച ഡിവൈഎഫ്‌ഐ പോലീസ് മാര്‍ദ്ദനത്തെ നിയമപരമായി നേരിടുമെന്നും പറഞ്ഞു. ഇതിന് പുറമേ ക്രൂരമായ മര്‍ദനം നടത്തുന്ന പോലീസുകാരെ ജനകീയമായും നേരിടുമെന്നും സംഘടന വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്‌ഐയ്‌ക്കെതിരേ വധശ്രമത്തിന് കേസെടുക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Loading...

Leave a Reply

Your email address will not be published.

More News