Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നേരത്തെ കിടന്നുറങ്ങാനുള്ള പ്രവണതയുള്ള പുരുഷന്മാര്‍ക്ക് മുന്നറിയിപ്പുമായി ജപ്പാനിലെ ഹിരോഷിമ അറ്റോമിക് ബേംബ് കാഷ്വാലിറ്റി കൗണ്‍സിലിലെ ഗവേഷകര്‍.
നേരത്തെ കിടന്നുറങ്ങാനുള്ള പ്രവണതയുള്ളവര്‍ ഒന്ന് കരുതിയിരിക്കണമെന്നാണ് ഇവര്‍ പറയുന്നത്. കാരണം ഇതൊരു രോഗലക്ഷണമാകാനുള്ള സാധ്യതയുണ്ട്. ഹൃദ്രോഗത്തിന്റെ സൂചനയാണ് പുരുഷന്‍മാരിലെ ഈ നേരത്തെയുള്ള ഉറക്കമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നേരത്തെ ഉറങ്ങാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് ഒരു പക്ഷെ ഉയര്‍ന്ന രക്തസമ്മര്‍ദം ആയിരിക്കാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. പക്ഷാഘാതത്തിനും ഇതുവഴിവെക്കുന്നു.
പ്രായപൂര്‍ത്തിയായ 2400 പേരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ശരാശരി 18 മിനിറ്റ് മുന്‍പെങ്കിലും ഇവര്‍ ബെഡില്‍ എത്തുന്നുവെന്നാണ് കണ്ടെത്തല്‍.
ഇത്തരം ശാരീരിക അവസ്ഥകളില്‍ ശരീരം ക്ഷീണിക്കുകയും ഇത് അവരെ നേരത്തെ കിടക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നുവെന്നുമാണ് കണ്ടെത്തല്‍.
ശരിയായ രീതിയില്‍ ഉറക്കം ലഭിക്കാത്ത പ്രശ്‌നവും ഇവര്‍ നേരിട്ടേക്കാം. ഇത്തരത്തില്‍ നേരത്തെയുള്ള ഉറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് ശരീരത്തിലെ ജൈവ ഘടികാരത്തെ പോലും സ്വാധീനിക്കുമെന്നും ഹിരോഷിമ അറ്റോമിക് ബോംബ് കാഷ്വാലിറ്റി കൗണ്‍സിലിലെ ഗവേഷകന്‍ നുബുവോ സസാക്കി പറഞ്ഞു.
Leave a Reply