Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിരവധി പോഷകഗുണഗങ്ങൾ അടങ്ങിയ ഭക്ഷ്യവിഭവമാണെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്.അതിന് ആയുസ്സ് കൂട്ടാനുള്ള കഴിവു കൂടിയുണ്ടെങ്കിലോ പുതിയ പഠനങ്ങളില്‍ തെളിയുന്നത് അതാണ്.ദിവസവും 10 ഗ്രാം നിലക്കടല കഴിച്ചാല്‍ ആയുസ്സ് കൂടുമെന്നാണ് നെതര്‍ലന്റിലെ മാസ്ട്രിറ്റ് സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.55നും 69ഉം ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷം പേരെ പഠനത്തിന് വിധേയരാക്കി. 1986മുതല്‍ ഇത് സംബന്ധിച്ച് പഠനത്തിലായിരുന്നു ഗവേഷകര്‍.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ഉത്തമമാണ് നിലക്കടല. ഇത് സ്ഥിരമായി കഴിച്ചാല്‍ മരണനിരക്ക് കുറയ്ക്കാനാകുമെന്നും ഗവേഷകർ പറയുന്നു.അര്‍ബുദം, പ്രമേഹം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കാന്‍ നിലക്കടലയ്ക്കാവുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ ആഹാരശേഷം നിലക്കടല കൊറിക്കുന്നത് പൊണ്ണത്തടിക്കു കാരണമായേക്കും. ആഹാരത്തിനു മുന്‍പാണെങ്കില്‍ വിശപ്പ് കുറയുക വഴി അമിതാഹാരം കഴിക്കുന്നതും അങ്ങിനെ മേദസ്സുണ്ടാക്കുന്നതും ഒഴിവാക്കാം. നിലക്കടല അമിതമായി കഴിക്കുന്നത് “അസിഡിറ്റി” ക്ക് കാരണമാവുമെന്ന് കരുതപ്പെടുന്നു. ആസ്ത്മ, മഞ്ഞപ്പിത്തം, വായുകോപം എന്നിവയുള്ളപ്പോയും നിലക്കടലയുടെ ഉപയോഗം അഭികാമ്യമല്ല.
Leave a Reply