Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:54 am

Menu

Published on December 19, 2016 at 3:22 pm

മുട്ട കഴിക്കൂ…. പ്രമേഹം ഒഴിവാക്കൂ…!!

eat-eggs-to-beat-diabetes

ഇന്ന് വളരെ സാധാരണയായി എല്ലാവരിലും കാണുന്ന ഒരു രോഗമാണ് ഡയബെറ്റിസ് അഥവാ പ്രമേഹം.ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉൽപാദനക്കുറവുകൊണ്ടോ അല്ലെങ്കിൽ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ പ്രവർത്തനശേഷിക്കുറവുകൊണ്ടോ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ്‌ ക്രമാതീതമായി വർധിക്കുന്നതിലൂടെയാണ്‌ പ്രമേഹമെന്ന അവസ്ഥയിലേക്ക്‌ എത്തിചേരുന്നത്‌.ഇന്നത്തെ തലമുറയുടെ തിരക്കുപിടിച്ച ജീവിതവും, ജീവിത ശൈലിയിൽ കടന്നുവരുന്ന മാറ്റങ്ങളുമാണ്‌ കൂടുതലും ഈ രോഗത്തിലേക്ക്‌ ഒരു വ്യക്തിയെ ക്ഷണിച്ചുവരുത്തുവാൻ ഇടയാക്കുന്നത്‌. എന്നാല്‍ ഇതൊക്കെ മാറിയ ജീവിത സാഹചര്യത്തില്‍ നിയന്ത്രിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതിനാല്‍ പ്രമേഹം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ മരുന്നും മന്ത്രവുമായി കഴിയാനാണ് പലരും ശ്രമിക്കുന്നത്. പ്രമേഹത്തിന്‌ പൂര്‍ണപരിഹാരമില്ലെങ്കിലും ഭക്ഷണനിയന്ത്രണത്തിലൂടെ രക്തത്തിലെ ഗ്ലൂക്കോസ്‌ തോതു നിയന്ത്രിച്ചു നിര്‍ത്താം. പ്രമേഹം കുറയ്‌ക്കുകയും കൂട്ടുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ പലതാണ്‌. മുട്ടയുടെ കാര്യമെടുക്കാം, എല്ലാ അര്‍ത്ഥത്തിലും സമീകൃതാഹാരമായ ഇത്‌ പ്രമേഹനിയന്ത്രണത്തിനും സഹായിക്കും.

മുട്ട ഒരു പ്രത്യേക രീതിയില്‍ കഴിയ്‌ക്കുന്നത്‌ പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്‌. രക്തത്തിലെ ഗ്ലൂക്കോസ്‌ തോതു നിയന്ത്രിച്ചാണ്‌ മുട്ട ഇതിനു സഹായിക്കുന്നത്‌.

egg

മുട്ട, വിനെഗര്‍, വെള്ളം എന്നിവയാണ്‌ പ്രമേഹനിയന്ത്രണത്തിനുള്ള മുട്ടക്കൂട്ടില്‍ പെടുന്നത്‌.

മുട്ട സാധാരണ രീതിയില്‍ പുഴുങ്ങിയെടുക്കണം. ഇതിന്റെ തോടു കളയുക. വൈകുന്നേരം തയ്യാറാക്കിയാല്‍ മതി.

egg

മുട്ടയില്‍ ചെറിയ ദ്വാരങ്ങളിടുക. കുറേയധികം വേണ്ട. പിന്‍ കൊണ്ടുണ്ടാക്കുന്നതാണ്‌ നല്ലത്‌.

ഈ മുട്ട ഒരു ബൗളിലിട്ട്‌ ഇതില്‍ വിനെഗര്‍ ഒഴിയ്‌ക്കുക. ഇത്‌ രാത്രി മുഴുവന്‍ ഈ രീതിയില്‍ വയ്‌ക്കണം.

egg

പിന്നേറ്റു രാവിലെ പ്രാതലിനൊപ്പമോ അല്ലാതെയോ ഈ മുട്ട കഴിയ്‌ക്കാം. ഒപ്പം ഇളംചൂടുവെള്ളവും കുടിയ്‌ക്കാം.

ആഴ്‌ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലും ചെയ്യുന്നത്‌ രക്തത്തിലെ ഗ്ലൂക്കോസ്‌ തോതൊഴിവാക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News