Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരോഗ്യനിര്‍ണയത്തില്‍ രക്തത്തിനുള്ള പങ്കുണ്ട് ചെറുതല്ല. രക്തം കുറയുന്നത് അനീമിയ പോലുളള രോഗങ്ങള്‍ക്കും മറ്റാരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. രക്തഗ്രൂപ്പും പ്രധാനം തന്നെ. പ്രധാനമായുള്ള നാലു രക്തഗ്രൂപ്പുകളും ഇതില്‍ തന്നെ നെഗറ്റീവ് ഗ്രൂപ്പുകളുമെല്ലാം ഉള്‍പ്പെടുന്നു. മിക്കവാറും രക്തഗ്രൂപ്പ് അച്ഛന്റെ അല്ലെങ്കില്‍ അമ്മയുടേതാകാം. ഓരോ രക്തഗ്രൂപ്പ് പ്രകാരവും കഴിയ്‌ക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇവ രക്തത്തിന്റെ ഗുണം വര്‍ദ്ധിപ്പിയ്ക്കാനും ഈ ഗ്രൂപ്പുകാര്‍ക്കുണ്ടാകാനിടയുള്ള രോഗങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ഇതുപോലെ കുറയ്‌ക്കേണ്ട, ഒഴിവാക്കേണ്ട ഭക്ഷണങ്ങളുമുണ്ട്.
ഒ ഗ്രൂപ്പ്
ഒ ഗ്രൂപ്പില്‍ പെട്ടവര്‍ ഹണ്ടര്‍ എന്നാണറിയപ്പെടുന്നത്. ഈ രക്തഗ്രൂപ്പ് 30,000 വര്‍ഷത്തിനു മുന്‍പു തന്നെയുണ്ടായിരുന്നുവത്രെ. ഈ രക്തഗ്രൂപ്പില്‍ പെട്ടവര്‍ കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കണം
പീസ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കുറയ്ക്കുന്നതും നല്ലതാണ്. ഇവ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയുണ്ട്.
–

–
എ ഗ്രൂപ്പ്
എ ബ്ലഡ് ഗ്രൂപ്പുള്ളവര്‍ അഗ്രേറിയന്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. വെജിറ്റേറിയനാണ് കൂടുതല്‍ ചേര്‍ന്നത്. കാരണം ഇവരുടെ ദഹനേന്ദ്രിയം വളരെ സെന്‍സിറ്റീവാണ്. ആപ്പിള്‍, ഫിഗ്, അവോക്കാഡോ, ബ്രെഡ്, പാസ്ത തുടങ്ങിയവ ചേര്‍ന്ന ഭക്ഷണങ്ങളാണ് നല്ലത്.ചിക്കന്‍, ബീഫ്, പോര്‍ക്ക്, മില്‍ക് ഉല്‍പന്നങ്ങള്‍, കിഡ്‌നി ബീന്‍സ് എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
ബി ഗ്രൂപ്പ്
ബി ബ്ലഡ് ഗ്രൂപ്പുള്ളവര്‍ നോമാഡിക് എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ ദഹനേന്ദ്രിയം ഒരുവിധം എല്ലാ ഭക്ഷണങ്ങളും ഉള്‍ക്കൊള്ളും. റെഡ് മീറ്റ്, മീന്‍, ധാന്യങ്ങള്‍ എന്നിവ ചേര്‍ന്നവ.ചിക്കന്‍, ചോളം, പയര്‍ വര്‍ഗങ്ങള്‍ എന്നിവ കുറയ്ക്കുന്നതു നല്ലതാണ്.
–

–
എബി രക്തഗ്രൂപ്പ്
എബി രക്തഗ്രൂപ്പ് മോഡേണ്‍ എന്നാണ് അറിയപ്പെടുന്നത്. ഇതുള്ളവരുടെ ദഹനേന്ദ്രിയം സെന്‍സിറ്റീവായിരിയ്ക്കും. ബീന്‍സ്, ടോഫു, ടര്‍ക്കി, സീ ഫുഡ്, മില്‍ക് ഉല്‍പന്നങ്ങള്‍ എന്നിവ ചേര്‍ന്നവ. ആപ്പിള്‍, തണ്ണിമത്തന്‍, ഫിഗ്, പഴം എന്നിവയും കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്.ചിക്കന്‍, ബീഫ്, പോര്‍ക്ക്, ആല്‍ക്കഹോള്‍, കഫീന്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.
Leave a Reply