Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: കേക്കും ബിസ്ക്കറ്റും കഴിക്കാൻ ഇഷ്ടമില്ലാത്തവരായി അധികമാരുമുണ്ടായിരിക്കില്ല.എന്നാൽ ഇവ ധാരാളമായി കഴിക്കുന്നവർ സൂക്ഷിക്കുക. ബിസ്‌ക്കറ്റിലും കേക്കിലും ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഓര്‍മ്മത്തകരാറിന് ഇടയാക്കുമെന്ന് ഗവേഷകര്‍ പറയുന്നു. സംസ്‌കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ധാരാളം ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ട്.ഇവ ഉണ്ടാക്കുമ്പോള്‍ കൂടുതല്‍ കട്ടിയുള്ളതാകാന്‍ വെജിറ്റബിള്‍ ഓയിലില്‍ ഹൈഡ്രജന്‍ ചേര്‍ക്കുന്നു. ഇവ ആരോഗ്യത്തിന് ദോഷം ചെയ്യും. മദ്ധ്യവയസ്‌കരില്‍ ഓര്‍മ്മക്കുറവ് ജോലിയേയും കരിയറിനേയും ബാധിക്കുന്നുണ്ടെന്ന് സാന്‍ ഡീഗോ സ്‌കൂള്‍ ഓഫ് മെഡിസിന്‍,കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഡോ. ബീട്രിസ് ഗോലോംബ് പറയുന്നു.വേള്‍ഡ് മെമ്മറി ടെസ്റ്റ് റിപ്പോർട്ടിൽ 45 വയസ്സിനു താഴെയുള്ള 1,000 ആരോഗ്യമുള്ള പുരുഷന്മാരില്‍ ധാരാളം ചീത്ത കൊഴുപ്പ് അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ടില്‍ നിന്ന് ട്രാന്‍സ് ഫാറ്റ് ഇല്ലാതാക്കണമെന്ന് അടുത്തിടെ യുകെ ഫുഡ് ഇന്‍ഡസ്ട്രി നിര്‍ദേശിച്ചിരുന്നു. എന്നാൽ അവ ഇപ്പോഴും ഉപയോഗിക്കുന്നതായാണ് സൂചന.
Leave a Reply