Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ചോക്ലേറ്റ് കഴിക്കുന്ന ഒരാള്‍ക്ക്, അതുവഴി ഗുണമാണോ ദോഷമാണോ ഉണ്ടാകുന്നത്.ഇക്കാര്യത്തിൽ നിരവധി അഭിപ്രായങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ട്. പൊതുവെ ചോക്ലേറ്റ് അത്ര ആരോഗ്യകരമായ ഭക്ഷണമായല്ല, ഡോക്‌ടര്‍മാര്‍ ഉള്‍പ്പടെയുള്ള വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍ ചോക്ലേറ്റിന് ചില നല്ലവശങ്ങളുമുണ്ട്.
ചോക്ലേറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കോക്കോ കുരുവില്‍ ഫ്ലാവനോള്‍സ് എന്ന പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. എപികേറ്റ്ചിന്‍ വിഭാഗത്തില്‍പ്പെട്ട ഫ്ലാവനോള്‍സ് ആണ് കൊക്കോ കുരുവില്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ ആയാസരഹിതമാക്കുന്ന, നൈട്രിക് ഓക്‌സൈഡ് ധാരാളമായി ലഭ്യമാക്കുന്ന ആന്റി ഓക്‌സിഡന്റാണ്. ഇതുവഴി രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനാകും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കപ്പെടുന്നതിലൂടെ, ഹൃദ്രോഗം, മസ്‌തിഷ്‌ക്കാഘാത സാധ്യതകള്‍ കുറയ്‌ക്കാനാകും. മറ്റൊരു കാര്യം, പ്രമേഹം നിയന്ത്രിക്കാനുള്ള എപികേറ്റ്ചിന്‍റെ കഴിവാണ്. ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം നിയന്ത്രിച്ചുകൊണ്ടാണ് എപികേറ്റ്ചിന്‍ ഇടപെടുന്നത്. രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാനാകുമെന്നതാണ് ചോക്ലേറ്റിന്റെ പ്രധാന മെച്ചം.
എന്നാല്‍ എല്ലാ ചോക്ലേറ്റുകളിലും ഫ്ലാവനോള്‍സ് അടങ്ങിയിട്ടില്ല. പ്രത്യേകിച്ചും വെള്ള ചോക്ലേറ്റുകളില്‍. വെള്ള ചോക്ലേറ്റില്‍ പാലും പഞ്ചസാരയുമാണ് അടങ്ങിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കോകോ ഘടകം അടങ്ങിയിട്ടുള്ള കടും ചോക്ലേറ്റ് വാങ്ങുന്നതാണ് ഉത്തമം.
Leave a Reply