Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നമ്മുടെ ആരോഗ്യം നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ്. ഭാവിയിലെ ബുദ്ധിവികാസത്തിനും മറ്റുമായി ചെറുപ്പത്തിലേ, നല്‍കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കും ആരോഗ്യം. കൗമാരക്കാരുടെ ഭക്ഷണത്തില്‍ മത്സ്യം, സോയാബീന്‍, വാള്‍നട്ട് ഇവ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഒമേഗ 3 പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യ ശരീരത്തിന് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത ഇവ പച്ചക്കറികള്‍, മത്സ്യം ഇവയില്‍ നിന്നു മാത്രമേ ലഭിക്കൂ. കൗമാര പ്രായത്തിലുടനീളം തലച്ചോറിന്റെ ഘടനയും പ്രവര്‍ത്തനവും മാറിക്കൊണ്ടിരിക്കും.
കൗമാര പ്രായത്തില്‍ ഭക്ഷണത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡിന്റെ അഭാവം ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും പ്രയപൂര്‍ത്തിയാകുമ്പോള്‍ ബുദ്ധി പരീക്ഷകളില്‍ വളരെ മോശം പ്രകടനം കാഴ്ചവയ്ക്കാന്‍ ഇടയാകുകയും ചെയ്യുമെന്നു പഠനം പറയുന്നു.
ഭക്ഷണവും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം അറിയാന്‍ എലികളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കൗമാരപ്രായം എത്തുന്നതുവരെ ഇവയ്ക്ക് നിയന്ത്രിത ഭക്ഷണം നല്‍കി. കൗമാരപ്രായത്തില്‍ അവയ്ക്ക് പോഷകങ്ങള്‍ ഒട്ടും അടങ്ങാത്ത ഭക്ഷണവും നല്‍കി. തുടര്‍ന്ന് നടത്തിയ വിശകലനത്തില്‍ ഇവയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലായതായി കണ്ടു. ചില ഭാഗത്തെ ന്യൂറോണുകള്‍ തമ്മിലുള്ള ബന്ധം നഷ്ടപ്പെട്ടതായും.
യൗവനത്തില്‍ മിടുക്കരും ബുദ്ധിമാന്മാരും ആയിരിക്കണമെങ്കില്‍ കൗമാരപ്രായത്തില്‍ പോഷകങ്ങളും ആരോഗ്യവും നിറഞ്ഞ ഭക്ഷണം ശീലമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ പഠനം വിരല്‍ ചൂണ്ടുന്നത്.
Leave a Reply