Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 8:57 am

Menu

Published on June 19, 2018 at 3:44 pm

കേരളത്തിലെ കുട്ടികളിൽ ജങ്ക് ഫുഡുകൾ വരുത്തുന്ന രോഗങ്ങൾ..!! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

eating-junk-food-affect-kerala-kids

ജങ്ക് ഫുഡുകൾ അല്ലെങ്കിൽ ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ പുറത്തുനിന്നും കഴിക്കുന്നതിനോട് കുട്ടികൾ പ്രകടിപ്പിക്കുന്ന താല്പര്യം കാരണം നമ്മൾ വാങ്ങി നൽകുമ്പോൾ ഇവ കുട്ടികളുടെ ആരോഗ്യത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഇനിയെങ്കിലും ബോധവാന്മാരായിരിക്കണമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

നമ്മുടെ കുട്ടികള്‍ക്ക് കൊടുക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളും ഒപ്പം നല്ല ഭക്ഷണവും മോശം ഭക്ഷണവും തിരിച്ചറിയേണ്ടത് അമ്മമാരുടെ കടമയാണ്. ജങ്ക് ഫുഡുകളായ പിസ്, സാന്‍വിച്ച്, കെഎഫ്സി ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് അധികം കൊടുക്കാതിരിക്കുന്നതാണ് അവരുടെ ആരോഗ്യത്തിന് നല്ലത്.

കൊച്ചി ആസ്‌ഥാനമായുള്ള മീഡിയ റിസർച്ച് ഫൗണ്ടേഷനാണ് തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട് തുടങ്ങിയ സ്‌ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ കുട്ടികളുടെ ഭക്ഷണ ശീലം സംബന്ധിച്ചാണ് പഠനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കാലറി കൂടിയ ജങ്ക് ഫുഡ് കൂടുതലായി കഴിക്കുന്നതുമൂലം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പൊണ്ണത്തടിക്കാരായ കുട്ടികളുടെ എണ്ണം ഇരട്ടിയായതായി പഠനറിപ്പോര്‍ട്ട്.

അതോടൊപ്പം ജങ്ക് ഫുഡ് അധികം കഴിക്കുന്നവരില്‍ കൊളസ്ട്രോള്‍ മുതല്‍ ക്യാന്‍സര്‍ വരെ വരാനുളള സാധ്യതയും ഉണ്ടെന്നു മുന്നറിയിപ്പ് നൽകുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News