Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 4:12 am

Menu

Published on January 1, 2016 at 3:42 pm

രാത്രി ഭക്ഷണം വൈകി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….

eating-late-at-night-may-disrupt-learning-and-memory

രാത്രി ഭക്ഷണം വൈകി കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ഇന്നത്തെ തലമുറയിലുള്ള മിക്ക ആളുകളുടേയും ഒരു പ്രധാന ശീലമായി മാറിയിരിക്കുകയാണ് രാത്രി വൈകി ഭക്ഷണം കഴിക്കുക എന്നത്.ഇത് അമിതവണ്ണത്തിന് ഇടയാക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ടായിരുന്നു.എന്നാല്‍ വൈകി ഭക്ഷണം കഴിക്കുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ കുഴപ്പത്തിലാക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്. പഠിക്കാനും, ഗ്രഹിക്കാനുമുള്ള കഴിവുകളെ കുറയ്ക്കുമെന്ന് മാത്രമല്ല ഓര്‍മ്മ ശക്തി കുറയ്ക്കാനും കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടി കാണിക്കുന്നത്.
ഉറങ്ങേണ്ട സമയങ്ങളില്‍ ആഹാരം കഴിക്കുന്നത് തലച്ചോറിലെ ഹിപ്പോക്യാമ്പല്‍ മേഖല നിയന്ത്രിക്കുന്ന ഒര്‍മ്മശക്തി പഠിക്കാനുള്ള കഴിവ് എന്നിവയെ വിപരീതമായി ബാധിച്ചേക്കുമെന്ന് കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. ഇന്ദ്രീയങ്ങളേയും വൈകാരികാനുഭവങ്ങളേയും ഒര്‍മ്മശക്തിയും ഒത്തുകൊണ്ടുപോകുന്നതും കൈകാര്യം ചെയ്യുന്നതും തലച്ചോറിലെ ഹിപ്പോക്യാമ്പസ് ആണ്.

എലികളിലാണ് ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തിയത് സമയം തെറ്റിയുള്ള ആഹാരം അവയുടെ ഓര്‍മ്മശക്തിയെ ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ദിന രാത്ര വ്യത്യാസങ്ങള്‍ക്കനുസരിച്ചുണ്ടാകുന്ന ജൈവിക മാറ്റങ്ങളേയും(സര്‍ക്കാഡിയന്‍ സംവിധാനം), നമ്മുടെ പഠിക്കാനുള്ള കഴിവ്, ഓര്‍മ്മശക്തി എന്നിവയേയും നിയന്ത്രിക്കുന്നത് സിആര്‍ഇബി അഥവാ ക്യാമ്പ് റെസ്‌പോണ്‍സ് എലമെന്റ്-ബൈന്‍ഡിങ് എന്ന് വിളിക്കുന്ന പ്രോട്ടീന്‍ ആണ്. ഇത് പ്രവര്‍ത്തനരഹിതമായിരിക്കുമ്പോള്‍ അത് ഓര്‍മ്മശക്തി കുറയ്ക്കുന്നു. ചലസമയങ്ങളില്‍ ഇത് അല്‍ഷിമേഴ്‌സിന് വരെ കാരണമാകാറുണ്ട്.

ആഹാരത്തിലും ഉറക്കത്തിലുമുണ്ടാകുന്ന വ്യത്യാസങ്ങള്‍ ദിനരാത്രവ്യത്യാസങ്ങള്‍ ഇല്ലാതാക്കുകയും. അത് ദിവസേന ആവശ്യമായ ഉറക്കം നഷ്ടപ്പെടുത്തുകയും സമയം തെറ്റിയുള്ള ആഹാരം ദഹനമടക്കമുള്ള ശ ാരീരിക പ്രവര്‍ത്തനങ്ങളെയും താളം തെറ്റിക്കുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത് രാത്രി പകല്‍ വ്യത്യാസമില്ലാതെ ഉറക്കം തൂങ്ങുന്ന അവസ്ഥയിലേക്കും നമ്മളെ കൊണ്ടെത്തിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News