Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 29, 2023 11:37 pm

Menu

Published on August 12, 2013 at 3:26 pm

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം “ഈ പറക്കുംതളിക” വീണ്ടും വരുന്നു

ee-parakkum-thalika-comes-again-after-twelve-years

ദിലീപിന്‍റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ ഈ പറക്കുംതളികയുടെ രണ്ടാം ഭാഗം വരുന്നു.ദിലീപിനെ ജനപ്രിയ നായക പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു താഹ സംവിധാനം ചെയ്ത ‘ഈ പറക്കും തളിക’. ഉണ്ണികൃഷ്ണനും സഹായിയായ സുന്ദരേശനും ഒരു ബസ്സും തീര്‍ക്കുന്ന പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്ന കോമഡി ചിത്രമായിരുന്നു ‘ഈ പറക്കുംതളിക’. രണ്ടാം ഭാഗത്തിലും ദിലീപ് തന്നെയാണ് നായകൻ . ചിത്രത്തിലെ പ്രധാന വാഹനമായ പഴയ ബസ് ചിത്രീകരണത്തിനുശേഷം പൊള്ളാച്ചിയിലെ വണ്ടിക്കച്ചവടക്കാരന് പൊളിക്കാന്‍ കൊടുത്തു. ചിത്രത്തിന്റ നിര്‍മാതാവായിരുന്ന കാസ് ഹംസയും സംവിധായകനും അടുത്തിടെ പൊള്ളാച്ചിയില്‍ പോയപ്പോള്‍ പഴയ ബസ് പൊളിക്കാതെ കിടക്കുന്നതു കണ്ടു. തുടര്‍ന്നുണ്ടായ നൊസ്റ്റാള്‍ജിയയാണ് പുതിയ ചിത്രത്തെക്കുറിച്ച് ചിന്തിപ്പിച്ചത്. പുതിയ ചിത്രത്തിന്റെ അണിയറജോലികള്‍ പുരോഗമിക്കുകയാണ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള താമരാക്ഷന്‍ പിള്ള എന്ന ബസിന്‍റെ വരവിനായി നമുക്ക് കാത്തിരിക്കാം.

Loading...

Leave a Reply

Your email address will not be published.

More News