Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:15 am

Menu

Published on November 23, 2015 at 3:11 pm

രാവിലെ ഉറക്കം വിട്ട് എഴുനേൽക്കാൻ മടിയുള്ളവർക്ക് ഇതാ ഒരു സന്തോഷ വാർത്ത;നേരത്തെ എഴുനേൽക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനങ്ങൾ..!!

effects-of-waking-up-early

രാവിലെ ഉറക്കം വിട്ട് എഴുനേൽക്കാൻ മടിയുള്ളവർക്ക് ഇതാ ഒരു സന്തോഷ വാർത്ത…..!നേരത്തെ ഉറക്കം എഴുനേൽക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.ഉറക്കത്തിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും ആരോഗ്യത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുമന്നാണ് പഠനം പറയുന്നത്.  തുടർച്ചയായി ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് അമിതവണ്ണം, ഹൃദ്രോഗം എന്നിവയടക്കമുള്ള അവസ്ഥകൾക്ക് കാരണമാകുമെന്നും  പഠനം പറയുന്നുണ്ട്.വീടിന് പുറത്തായി ജോലിചെയ്യുന്ന 30നും 54നും ഇടയിൽ പ്രായമുള്ള 447 മുതിർന്ന ആളുകളിലാണ് പഠനം നടത്തിയത്. ഇവരിൽ 85 ശതമാനം ആളുകളും ജോലി ഇല്ലാത്ത ദിവസങ്ങളിൽ രാവിലെ വൈകി എഴുനേൽക്കുന്നവരായിരുന്നു. ഇത്തരക്കാരിൽ ജോലിയുള്ള ദിവസങ്ങളിലും ജോലിയില്ലാത്ത ദിവസങ്ങളിലും ഉള്ള ഉറക്കത്തിന്റെ അളവിൽ വലിയ വ്യത്യാസം ഗവേഷകർ കണ്ടെത്തി.ഇത്തരക്കാരിൽ കൊളസ്ട്രോളിന്റെ അളവ് കുറയുകയും സാധാരണ നിലയിലെ ബോഡി മാസ് ഇൻഡക്സ് ഉണ്ടാകുന്നതായും പഠനത്തിൽ വ്യക്തമായി. ഒരു മനുഷ്യന്റെ ഉയരത്തിന് ആനുപാതികമായ ഭാരത്തിന്റെ അളവാണ് ബോഡി മാസ് ഇൻഡക്സ്.പഠനത്തിന് വിധേയമാക്കിയവരുടെ ഭക്ഷണക്രമം, വ്യായാമമുറകൾ, മറ്റ് ഉറക്കപ്രശ്നങ്ങൾ തുടങ്ങിയവയും കണക്കിലെടുത്താണ് റിപ്പോർട്ട് തയ്യാറാക്കിയത്. യു.എസ്സിലെ ക്ലിനിക്കൾ എൻഡോക്രിനോളജി ആൻഡ് മെറ്റബോളീസം ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News