Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് അമിത വണ്ണം.ആഹാരം ക്രമീകരിച്ചും വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടും കൊഴുപ്പിനെ നശിപ്പിക്കാന്‍ പാടുപെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ശരീരത്തിലെ കൊഴുപ്പ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന ഒരുപാനീയമുണ്ട്. വളരെ എളുപ്പം വീട്ടില്‍ തന്നെ തയാറാക്കാന്‍ കഴിയുന്നതാണ് ഈ പാനീയം.പ്രകൃതിദത്തമാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതു കൊണ്ട് തന്നെ സൈഡ് എഫ്ക്ടുകള്‍ ഉണ്ടാകാനിടയില്ല.വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഇതു മാത്രം ഒന്ന് ശീലമാക്കിയാൽ മതി.പാനീയം ഉണ്ടാക്കുന്ന കാര്യത്തില്‍ കുറച്ച് ശ്രദ്ധ പതിപ്പിക്കണമെന്ന് മാത്രം.
വെള്ളം, കക്കിരി, ചെറുനാരങ്ങ, ഇഞ്ചി, പുതിനയില എന്നിവയാണ് കൊഴുപ്പ് കളയാനുള്ള പാനീയമുണ്ടാക്കാന്‍ ആവശ്യം. അളവ് ഇങ്ങനെയാണ്
ചെറുനാരങ്ങ – 1
കക്കിരി – 1
ഇഞ്ചി – ചതച്ചത് 1 സ്പൂണ്‍
പുതിനയില – 15
വെള്ളം- 8 ഗ്ലാസ്
ഉണ്ടാക്കുന്ന വിധം
കക്കിരിയും ചെറുനാരങ്ങയും ചെറുതായി അരിഞ്ഞെടുക്കുക. അതില്‍ ഇഞ്ചിയും പുതിയനിലയും അരച്ച് ചേര്‍ക്കുക. നാലു മണിക്കൂര്‍ ഈ മിശ്രിതം സൂക്ഷിച്ചതിനു ശേഷം എട്ടു ഗ്ലാസ് വെള്ളം കൂടി ചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. എന്നും രാവിലെ മൂന്ന് ഗ്ലാസ് വെള്ളം വെറും വയറ്റില്‍ കഴിക്കാം. അങ്ങനെ നാലു ദിവസം തുടര്‍ച്ചയായി ഈ വെള്ളം കഴിച്ചാല്‍ ശരീരത്തിലെ അമിതമായ കൊഴുപ്പ് പൂര്‍ണ്ണമായും ഇല്ലാതാക്കാം.
Leave a Reply