Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 6:23 am

Menu

Published on November 29, 2016 at 3:44 pm

തടി കുറയ്ക്കാന്‍ വഴുതനങ്ങയും നാരങ്ങയും..ഒന്ന് പരീക്ഷിച്ച് നോക്കൂ …!!!

egg-plant-and-lemon-can-help-weight-loss

നമ്മളിൽ ഭൂരിഭാഗം പേരും ശ്രമിക്കുന്നത് തടി കുറക്കാനാണ്. ചാടിയ വയറും വര്‍ദ്ധിച്ചുവരുന്ന തൂക്കവും ഇന്ന് പലര്‍ക്കും ഒരു തലവേദനയാണ്.തടി കുറയ്ക്കാന്‍ പ്രകൃതിദത്ത രീതികള്‍ ഒരുപാടുണ്ട്. കൃത്രിമ മാര്‍ഗങ്ങള്‍ പരീക്ഷിച്ച് അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതിനു പകരം ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. പൊതുവെ അടുക്കളയിലെ പച്ചക്കറിക്കൂട്ടങ്ങളില്‍ കാണുന്ന ഒന്നാണ് വഴുതനങ്ങ. ഇതുകൊണ്ടുള്ള വിഭവങ്ങളും പലത്. ഈ വഴുതനങ്ങ തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണെന്നറിയാമോ, വഴുതനങ്ങയും ചെറുനാരങ്ങയും ചേര്‍ന്ന കൂട്ട്.

ഇവയില്‍ കൊഴുപ്പു തീരെക്കുറവാണ്. വെള്ളം ധാരാളവും. ഇവ രണ്ടും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുമാണ്.

egg-plant

ചെറുനാരങ്ങ പ്രകൃതിദത്തമായി തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി എന്നിവയാണ് കാരണങ്ങള്‍.

lemon

തടി കുറയ്ക്കാന്‍ വഴുതനങ്ങ, ചെറുനാരങ്ങ എങ്ങനെയുപയോഗിയ്ക്കാമെന്നു നോക്കൂ…

ഇടത്തരം വലിപ്പത്തില്‍ വഴുതനങ്ങ, ഓര്‍ഗാനിക്കെങ്കില്‍ കൂടുതല്‍ നല്ലത്, അധികം പഴുക്കാത്ത ചെറുനാരങ്ങ, ഒരു ലിറ്റര്‍ വെള്ളം, ഗ്ലാസ് ജാര്‍.

വഴുതനങ്ങ നല്ലപോലെ കഴുകി തൊലിയോടു കൂടിയ ചെറിയ കഷ്ണങ്ങളാക്കുക. അര ഇഞ്ചു കട്ടിയുള്ള കഷ്ണങ്ങള്‍ മതി.

ഗ്ലാസ് ജാറില്‍ ഇതിട്ട് വെള്ളമൊഴിയ്ക്കുക. ഇതിലേയ്ക്കു നാരങ്ങ പിഴിഞ്ഞൊഴിച്ച് ഇളക്കുക. ഈ വെള്ളം ഫ്രിഡ്ജില്‍ വയ്ക്കാം. ഈ മിശ്രിതം നല്ലപോലെ ചേരുന്നതിനാണ് ഫ്രിഡ്ജില്‍ വയ്ക്കാന്‍ പറയുന്നത്.

പിറ്റേന്ന് ഈ വെള്ളം നാലു തവണയായി കുടിയ്ക്കാം. രാവിലെ പ്രാതലിനൊപ്പം, ഉച്ചഭക്ഷണത്തിനൊപ്പം, വൈകീട്ട്, ഡിന്നറിനൊപ്പം.

ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി ഇത് കുടിയ്ക്കുന്നതാണ് ഏറെ ഗുണകരം.

ഇത് കുറച്ചു ദിവസങ്ങള്‍ അടുപ്പിച്ചു ചെയ്യാം. ശരീരത്തിന്റെ എല്ലാ ഭാഗത്തേയും തടി നല്ലപോലെ കുറയും.

ഇത് നല്ലൊരു ഡൈയൂററ്റിക്കാണ്. മൂത്രവിസര്‍ജനം സുഗഗമാക്കും. വെള്ളം കെട്ടിക്കിടന്നുള്ള തടി, അതായത വാട്ടര് റിട്ടെന്‍ഷന്‍ വെയ്റ്റ് കുറയ്ക്കും. ഇത് കിഡ്‌നി ആരോഗ്യത്തിനും ഗുണകരമാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News