Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരക്കിട്ട ജീവിതത്തിൽ വീട്ടമ്മമാരെ കുഴക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം ഒരുക്കല്‍. കുട്ടികൾ ഉള്ളവർക്കാണെങ്കിൽ പ്രഭാതത്തിൽ മാത്രമല്ല ഈ ബുദ്ധിമുട്ട്. ഒരേ വിഭവങ്ങള്‍ ഇടവേളയില്ലാതെ ആവര്‍ത്തിച്ചാല്‍ കഴിക്കുന്നവര്‍ക്ക് മടുക്കും. കുട്ടികൾക്ക് ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. അപ്പോൾ ആകെ രക്ഷ ബ്രഡ് ആണ്. റൊട്ടി കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ചില വിഭവങ്ങള്‍ മാത്രമേ തുണയ്ക്കു. അത് പോഷക സമ്പുഷ്ടവും ആക്കാൻ വഴികൾ വേറെയും ഉണ്ട്. പച്ചക്കറികളും മുട്ടയും വെണ്ണയുമൊക്കെ ചേർത്താൽ മാത്രം മതി. ഇതാ ഇവിടെ അത്തരം ഒരു സൂപ്പർ ഡിഷ്. ‘എഗ്ഗ് സലാഡ് സാൻവിച്’ ഇതു എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…
–
ചേരുവകള്‍
ബ്രെഡ് (ഗോതമ്പിന്റെ)- 8 എണ്ണം
മുട്ട- 3 എണ്ണം
തൈര്- 4 ടേബിൾ സ്പൂണ്‍
ചെറുനാരങ്ങ നീര്- 1/2 ടീസ്പൂണ്‍ (നിർബന്ധമില്ല)
കുരുമുളക്‌പൊട്- എരിവിന് അനുസരിച്ച്
സവാള ചെറുതായി അരിഞ്ഞത്- 1/4 കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത്- 3 ടേബിൾ സ്പൂണ്‍
ചീരയില ചെറുതായി അരിഞ്ഞത് – 8 എണ്ണം
മല്ലിയില ചെറുതായി അരിഞ്ഞത്- 2 ടേബിൾ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
മുട്ട പുഴുങ്ങിയത് ഒരു പാത്രത്തിലിട്ട് നന്നായി അടിക്കുക. അതിലേക്ക് തൈര് ചേര്‍ത്ത ശേഷം വീണ്ടു ന്നായി യോജിപ്പിക്കുക. അത് ഒരു പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ചെറുനാരങ്ങാ നീരും കുരുമുളക് പൊടിയും അതിലേക്ക് ചേര്‍ക്കുക. അത് നന്നായി സ്പൂണ്‍കൊണ്ട് അടിച്ചെടുത്ത ശേഷം അതിലേക്ക് സവാള, തക്കാളി, ചീരയില ചെറുതായി അരിഞ്ഞത്,മല്ലിയില ചെറുതായി അരിഞ്ഞത് എന്നിവ ചേര്‍ക്കുക. നന്നായി യോജിപ്പിക്കുക. ബ്രഡ് നന്നായി ചൂടാക്കിയെടുക്കുക. റോസ്റ്റ് ചെയ്തത് ആണെങ്കിൽ ഉത്തമം. അതിനു ശേഷം ഒരു ബ്രഡ് രണ്ടാക്കി മുറിച്ചെടുത്തതിന് ശേഷം രണ്ട് പീസിലും എഗ്ഗ് സാലഡ് വച്ചതിന് ശേഷം അത് ഒരുമിച്ച് ചേര്‍ക്കുക.
Leave a Reply