Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:21 pm

Menu

Published on March 22, 2014 at 1:24 pm

കരഞ്ഞപ്പോഴെല്ലാം ഭക്ഷണം നൽകി ;എട്ടുമാസത്തിനുളളില്‍ കുഞ്ഞിന്‍റെ ഭാരം 20 കിലോയായി! [വീഡിയോ]

eight-months-old-baby-weighs-19-kgs

ബൊഗോട്ട:എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ഭാരം 20 കിലോ..!!കൊളംബിയക്കാരനായ സാന്റിയാഗോ മെന്‍ഡോസ എന്ന കുഞ്ഞിന്റെ ഭാരമാണിത്.തന്റെ അറിവില്ലായ്മയാണ് മകന്റെ ജീവന്‍ അപകടത്തിലാക്കിയതെന്ന് അമ്മ യുനീസ് ഫാന്‍ഡിനോ പറയുന്നു. മകന്‍ കരയുമ്പോഴൊക്കെ സമാധാനിപ്പിക്കാന്‍ ഭക്ഷണവും പാലും നല്‍കിയാണ് സാന്റിയാഗോയുടെ തൂക്കും അമിതമായി വര്‍ധിക്കാന്‍ കാരണം. സാന്റിയാഗോയുടെ തൂക്കം വര്‍ധിച്ചതൊടെ അവനെ എടുത്തു നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയായെന്നും യുനീസ് പറഞ്ഞു. തലസ്ഥാന നഗരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന ഛബി ഹര്‍ട്‌സ് ഫൗണ്ടെഷനാണ് സാറ്റിയാഗോയെ ഏറ്റെടുത്തിരിക്കുന്നത്. അമ്മ യുനീസിന്റെ അവശ്യപ്രകാരമാണ് അവര്‍ സാന്റിയാഗോയെ ആശുപത്രി ശുശ്രൂഷയ്ക്കും പരിചരണത്തിനുമായി സംഘടന ഏറ്റെടുത്തത്.പൊണ്ണത്തടിയുള്ള കുഞ്ഞിനെ ഉടന്‍ തന്നെ ചികിത്സിച്ചില്ലെങ്കില്‍ കുട്ടിയുടെ ഭാവിയെ അത് ബാധിക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും മറ്റും സാന്റിയാഗോയെ ഭാവിയില്‍ അലട്ടിയേക്കാം. സംഘടനയുടെ സഹായത്തോടെ സാന്‍രിയാഗോയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.

Loading...

Leave a Reply

Your email address will not be published.

More News