Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 3:26 pm

Menu

Published on August 6, 2014 at 5:45 pm

അച്ഛനമ്മമാരെ കൊന്ന് പാകം ചെയ്ത് ലഞ്ച് ബോക്സുകളില്‍ സൂക്ഷിച്ച മകൻ അറസ്റ്റിൽ

elderly-hong-kong-parents-salted-cooked-and-packed-into-lunchboxes-by-son

ബീജിങ് : അച്ഛനമ്മമാരെ കൊന്ന് പാകം ചെയ്ത് ലഞ്ച് ബോക്സുകളില്‍ സൂക്ഷിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹോങ്കോങ്ങിൽ മാർച്ചിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. 65കാരനായ ചൌ വിങ്കിയെയും ഭാര്യ സിയു യൂറ്റീയെയുമാണ് മകനായ ഹെന്റി ചൌവും(30) സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്.മാസങ്ങള്‍ക്കു മുമ്പേ കൊലപാതകം ആസൂത്രണം ചെയ്ത ഇവർ കൊലപാതകത്തിനായി കത്തികളും റഫ്രിജറേറ്ററുകളും മൈക്രോവേവ് ഓവനുകളും മറ്റും വാങ്ങിയിരുന്നു. ഇവരെ കാണാതായതിനെ തുടർന്ന് നടന്ന തിരച്ചിലിൽ മാതാപിതാക്കളുടെ ചതഞ്ഞരഞ്ഞ ശിരസ്സുകള്‍ റഫ്രിജറേറ്ററിലും ശരീരാവയവങ്ങള്‍ ലഞ്ച് ബോക്സുകളിലും ഒളിപ്പിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. ഒരു ഇന്റര്‍നെറ്റ് മെസേജ് ഗ്രൂപ്പില്‍ ഈ കൊലപാതകത്തെക്കുറിച്ച് ഹെന്റി ചൌ സൂചന നല്‍കിയതോടെയാണ് ഇവരെ സംശയിക്കാനിടയായത്. പലരും മാതാപിതാക്കളെ കുറിച്ച് ചോദിക്കുമ്പോൾ അവർ വിദൂര സ്ഥലത്തേക്ക് യാത്ര പോയിരിക്കുകയാണെന്നാണ് മകൻ പറഞ്ഞിരുന്നത്. സംഭവത്തില്‍ ഇവരുടെ മകനായ ഹെന്റി ചൌവിനെയും സുഹൃത്തായ സു ചെന്‍കെയും പോലീസ് അറസ്റ്റ് ചെയ്തു.

കടപ്പാട് :Hindustan Times

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33