Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുകവലിയുടെ ദൂഷ്യം അറിയാം, എങ്കിലും നിര്‍ത്താന്‍ പറ്റുന്നില്ല. ഇങ്ങനെയുള്ള ആളുകള്‍ പുകവലി ശീലം ഒഴിവാക്കാന്‍ പറ്റാതെ വരുമ്പോള്‍ പകരമായി ഉപയോഗിക്കുന്നതാണല്ലോ ഇലക്ട്രോണിക് സിഗരറ്റുകള്‍. ഏകദേശം സാധാരണ സിഗരറ്റിന്റെ അതേ ഉപയോഗം ഒരു പരിധി വരെ നല്‍കാന്‍ പറ്റുന്ന ഇവ അത്രയധികം ശരീരത്തിന് ദോഷമില്ല എന്ന വാദമൊക്കെ പലരും പറഞ്ഞിരുന്നു. എന്നാല്‍ ആ വസ്തുതകള്‍ തീര്‍ത്തും തെറ്റാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഈ ഇലക്ട്രോണിക് സിഗററ്റുകളും ശരീരത്തിന് ദോഷം തന്നെ.
സാധാരണ സിഗററ്റ് നല്‍കുന്ന അതേ അനുഭൂതിയാണ് ഇലക്ട്രോണിക് സിഗറ്റ് വലിക്കുമ്പോഴും ലഭിക്കുന്നത്. സിഗററ്റിന്റെ അതേ രൂപത്തിലുളള ഇവ കത്തിക്കിക്കേണ്ട കാര്യമില്ല. ഇലക്ട്രോണിക് സിഗററ്റില്‍ നിറച്ചിരിക്കുന്ന നിക്കോട്ടിന്‍ അവ വലിക്കുമ്പോള്‍ നീരാവിയായി പുറത്തേക്ക് വരുകയും അത് ശ്വസിക്കുന്ന ആള്‍ക്ക് സിഗററ്റ് വലിക്കുമ്പോഴുണ്ടാകുന്ന അതേ അനുഭൂതി ഉണ്ടാവുകയുമാണ് ചെയ്യുന്നത്.
എന്നാല്‍ ഇലക്ട്രോണിക് സിഗററ്റുകളും ശ്വാസകോശത്തിന് ദോഷമുണ്ടാക്കുന്നതായാണ് ആതന്‍സ് യൂണിവേഴ്സിറ്റിയിലെ ചില ശാസ്ത്രജ്ഞര്‍ നടത്തിയ കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്. പത്ത് മിനിട്ടിലധികം ഇലക്ട്രോണിക് സിഗററ്റ് വലിക്കുന്നവരുടെ ശ്വാസകോശങ്ങള്‍ക്ക് ശ്വാസിക്കാന്‍ പ്രയാസം അനുഭവപ്പെടുന്നതായാണ് ഈ പഠനത്തില്‍ പറയുന്നത്.
Leave a Reply