Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: വനംവകുപ്പിന്റെ കൈവശമുള്ള ആനകളെ ഉപയോഗിച്ച് നസ്രിയയും രഞ്ജിനി ഹരിദാസും നടത്തിയ ആനസവാരി വിവാദത്തില്‍.ഇവര്‍ക്കെതിരെ അന്വേഷണത്തിനും നടപടിക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോടനാട് നടത്തുന്ന ആനസവാരിയിലാണ് സിനിമാ-ടിവി താരങ്ങളായ നസ്രിയയും , രഞ്ജിനിയും ആനസവാരി നടത്തിയത്. ഇവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ.വെങ്കിടാചലം കേന്ദ്ര മൃഗക്ഷേമ ബോർഡിനും കേന്ദ്ര വനം ഡയറക്ടർ ജനറലിനും പരാതി നല്‍കി. 2014 ഡിസംബർ നാലിന് കേരള ഹൈക്കോടതി പ്രഖ്യാപിച്ച ഉത്തരവുപ്രകാരം കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അനുമതിയില്ലാതെ ആനസവാരിക്ക് ആനകളെ ഉപയോഗിക്കാൻ പാടില്ല. വനംവകുപ്പിന്റെ കൈവശമുള്ള ആനകൾക്കൊന്നും തന്നെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കേന്ദ്ര മൃഗക്ഷേമ ബോർഡിന്റെ അനുമതി ലഭ്യമാവുക എളുപ്പമല്ല.സംഭവത്തിൽ കോടനാട് ഡിഎഫ്ഒയ്ക്കും നടികൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് ഹെറിറ്റേജ് ആനിമൽ ടാസ്ക് ഫോഴ്സ് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നേരത്തേ ആനക്കൊമ്പില്‍ തൂങ്ങി ആടുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത നടന്‍ ഫഹദ് ഫാസിലിന്റെ നടപടിയും വിവാദമായിരുന്നു.
–
–
–
–
–
–
–
–
–
–
Leave a Reply