Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പത്താം ക്ളാസ് കഴിഞ്ഞാലും ഇല്ലെങ്കിലും ഏതൊരു മലയാളി ചെറുപ്പക്കാരന്‍േറയും പരമാവധി സ്വപ്നമായിരുന്നു ഗള്‍ഫിലൊരു ജോലി. എന്ത് വില കൊടുത്തും അവർ ഗൾഫിൽ പോകാൻ ശ്രമിച്ചിരുന്നു.എന്നാൽ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഈയിടെ നടത്തിയ ഒരു പഠനത്തിൽ കേരളീയർ ഗൾഫ് എന്ന മോഹം ഉപേക്ഷിക്കുന്നതായാണ് പറയുന്നത് ഉപേക്ഷിക്കുന്നതായാണ് പറയുന്നത്.ഗൾഫ് രാജ്യങ്ങളിലുള്ള ശക്തമായ സ്വദേശി വൽക്കരണവും നിയമത്തിൻറെ കാഠിന്യവുമാണ് പലരെയും ഗൾഫ് എന്ന സ്വപ്നത്തിൽ നിന്നും പിൻതിരിപ്പിക്കുന്നത്. അന്തര്‍ദ്ദേശീയതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില 115 ഡോളര്‍ ആയിരുന്നത് 60 ഡോളറായി താഴ്ന്നു. സൗദി അറേബ്യയില്‍ ബാരലിന് 92 ഡോളറും യു.എ.ഇയില്‍ 90 ഡോളറും ഖത്തറില്‍ 58 ഡോളറും വില ലഭിച്ചാല്‍ മാത്രമേ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം ലാഭകരമാകുകയുള്ളു. വന്‍നഷ്ടം സഹിച്ച് അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഈ രാജ്യങ്ങൾ അതിനോടൊപ്പം തന്നെ തൊഴിൽ മേഖലയിൽ ശക്തമായ സ്വദേശിവല്‍ക്കരണ നടപടികള്‍ നടത്തുകയും ചെയ്യുന്നു. ഈ നടപടികളൊക്കെയാണ് ഗൾഫ് രാജ്യങ്ങളിലെ ജോലിയോട് കേരളീയർക്ക് താത്പര്യം കുറയാൻ കാരണം.2011ൽ സി ഡി എസ് നടത്തിയ പഠന പ്രകാരം 20.37 ലക്ഷമാണ് കേരളത്തിൽ നിന്നും ഗള്‍ഫിലേക്ക് കുടിയേറിയവരുടെ എണ്ണം.അത് 2014 ആയപ്പോഴേക്കും 20.33 ലക്ഷമായി കുറയുകയും ചെയ്തു.പ്രത്യേകിച്ച് സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ് എന്നിവിടങ്ങിലേക്ക് കുടിയേറിയവരുടെ എണ്ണമാണ് കൂടുതലായും കുറഞ്ഞത്. സംസ്ഥാന ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ബി എ പ്രകാശിന്റെ പഠന റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് മാത്രമല്ല തൊഴിൽ രംഗത്തും വമ്പിച്ച പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണ് പറയുന്നത്.
Leave a Reply