Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ച ഇംഗ്ലിഷ് എന്ന ചിത്രത്തിലൂടെ വിദേശത്തു താമസിക്കുന്ന ഒരു കൂട്ടം കുടുംബങ്ങളുടെ കഥ പറയുകയാണ് ശ്യാമപ്രസാദ്. മുകേഷ്, ജയസൂര്യ, നിവിന്‍ പോളി, നാദിയ മൊയ്തു, രമ്യ നമ്പീശന്‍ എന്നിവരാണ് താരങ്ങള്‍.
വ്യത്യസ്തരായ അനേകം കഥാപാത്രങ്ങളിലൂടെ, പല ഇഴകളിലായി കഥ പറയുന്ന രീതി എന്ന വെല്ലുവിളിയാണ് താന്‍ സ്വീകരിച്ചതെന്ന് സംവിധായകനായ ശ്യാമപ്രസാദ് പറഞ്ഞു. മഹാനഗരങ്ങളിലെ ജീവിതങ്ങളില്‍ പ്രത്യേകിച്ചും കുടുംബന്ധങ്ങളില്‍ ഉയരുന്ന സങ്കീര്‍ണ്ണതകളും ധാര്‍മ്മികസന്ദേഹങ്ങളുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഇന്ത്യന്‍ വംശജര്‍ തിങ്ങിത്താമസിത്തുന്ന ഈസ്റ്റ് ഹാമിലും പരിസരപ്രദേശങ്ങളിലുമുള്ള സ്ഥലങ്ങളിലാണ് ചിത്രം ഷൂട്ടു ചെയ്തിരിക്കുന്നത്. ഉദയന്‍ അമ്പാടിയാണ് ഛായാഗ്രഹകന്‍, അജയന്‍ വേണുഗോപാലനാണ് ഇംഗ്ലീഷിന്റെ തിരക്കഥാകൃത്ത്.
Leave a Reply