Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആരാധകർക്ക് പുതുവർഷ സമ്മാനമായി അജിത് ചിത്രം യെന്നൈ അറിന്താല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ആക്ഷനും റൊമാൻസും കോർത്തിണക്കി സസ്പെൻസ് ത്രില്ലെറുമായാണ് ഗൗതം മേനോൻ അജിത്തിനൊപ്പം എത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം നാല് ലക്ഷത്തിലധികം ആളുകളാണ് ഈ ട്രെയിലർ കണ്ടത്. ട്രെയിലറിന് ഒരു മിനിറ്റ് 51 സെക്കന്റ് ദൈര്‍ഘ്യമാണുള്ളത്. കത്തി,ലിംഗ തുടങ്ങിയ ചിത്രങ്ങളുടെ ട്രയിലര്‍ റെക്കോഡാണ് യെന്നൈ അറിന്താല്‍ ഇപ്പോൾ തകർത്തിരിക്കുന്നത്.സത്യദേവ് എന്ന ക്രൈംബ്രാഞ്ച് അന്വേഷണഉദ്യോഗസ്ഥനായാണ് അജിത് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അനുഷ്‌കാ ഷെട്ടിയും ത്രിഷയുമാണ് ചിത്രത്തിൽ നായികമാരായെത്തുന്നത്.ജനുവരി 8 പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും.
–
Leave a Reply